ഔട്ടായില്ലായിരുന്നുവെങ്കിൽ ധോണി കളി ജയിപ്പിച്ചേനെയെന്ന് സ്റ്റീവ് വോ

ഏകദിന ലോകകപ്പിൽ നിന്ന് ഇന്ത്യ പുറത്തായതിന് പിന്നാലെ പിന്തുണച്ച് മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് വോ. കിവീസിനെതിരെ റണ്ണൗട്ടായില്ലായിരുന്നില്ലെങ്കിൽ ധോണി ആ മത്സരം ജയിപ്പിച്ചേനേയെന്ന് അദ്ദേഹം പറഞ്ഞു. ധോണിയുടെ ഇന്നിംഗ്സ് വിമർശനങ്ങൾ നേരിടുന്നതിനിടെയാണ് അദ്ദേഹത്തെ പിന്തുണച്ച് സ്റ്റീവ് വോ രംഗത്തു വന്നത്.
ഏകദിന ക്രിക്കറ്റിലെ മികച്ച താരമാണ് ധോണി. ധോണിയൊരു മികച്ച കളിക്കാരൻ അല്ലായിരുന്നുവെങ്കിൽ അദ്ദേഹം എന്താണു ചെയ്യുന്നതെന്നു നിങ്ങൾ സംശയിക്കില്ലായിരുന്നു. മധ്യനിരയിൽ ധോണിയുള്ളപ്പോൾ അദ്ദേഹം നിങ്ങൾക്ക് അവസരങ്ങൾ നൽകുന്നു. അവിടെ ധോണിയില്ലെങ്കിൽ യാതൊരു വിജയസാധ്യതയും കാണില്ലായിരുന്നു. അദ്ദേഹത്തിൽ തനിക്ക് ഇപ്പോഴും വിശ്വാസമുണ്ടെന്നും സ്റ്റീവ് വോ പറഞ്ഞു.
സെമിയിൽ ധോണിയെ ഏഴാം നമ്പറിൽ ഇറക്കിയതിനെയും അദ്ദേഹം ന്യായീകരിച്ചു. വിരാട് കോഹ്ലിക്ക് പിഴവുകൾ ഒന്നും വന്നിട്ടില്ല. അദ്ദേഹത്തിന്റെ നെഗറ്റീവുകളേക്കാൾ ന്യൂസിലൻഡിന്റെ പോസിറ്റീവ് പ്രകടനമാണു കണ്ടത്. മികച്ച ഫീൽഡിംഗാണ് കിവീസ് പുറത്തെടുത്തതെന്നും മുൻ ഓസീസ് നായകൻ മാധ്യമങ്ങളോട് പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here