യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയെ കുത്തിയ സംഭവം; പ്രതികള്‍ പിഎസ്‌സി റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടതില്‍ പ്രതികരണവുമായി പിഎസ്‌സി

യൂണിവേഴ്‌സിറ്റി കോളേജില്‍ ബിരുദ വിദ്യാര്‍ത്ഥിയെ കുത്തിയ സംഭവത്തിലെ പ്രതികള്‍ പിഎസ്‌സി റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടതില്‍ പ്രതികരണവുമായി പിഎസ്‌സി ചെയര്‍മാന്‍ എംകെ സക്കീര്‍ ട്വന്റി ഫോറിനോട് പറഞ്ഞു.
പരാതി ലഭിച്ചാല്‍ നാളെ തന്നെ ഫയല്‍ വിളിപ്പിച്ച് പരിശോധിക്കും. മാധ്യമ വാര്‍ത്തകളുടെയും ചര്‍ച്ചകളുടെയും അടിസ്ഥാനത്തില്‍ തീരുമാനം എടുക്കാനാവില്ല എന്നും പിഎസ് സി ചെയര്‍മാന്‍ സക്കീര്‍ പറഞ്ഞു. പിഴവ് കടന്ന് കൂടാനാകാത്ത വിധം പിഎസ്‌സിയുടെ പരീക്ഷാ സംവിധാനം സുരക്ഷിതവും, ശക്തവുമാണെന്ന് പിഎസ്‌സി ചെയര്‍മാന്‍ സക്കീര്‍ ഹുസൈന്‍ കൂട്ടിച്ചേര്‍ത്തു.
പിഎസ്‌സി നടപടി ക്രമങ്ങള്‍ക്ക് ക്രിമിനല്‍ കേസുമായി ബന്ധമില്ല. പിഎസ് സിയെ സംബന്ധിച്ച് അത് ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിരാശ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പിഎസ്‌സി ചോദ്യങ്ങള്‍ നേരത്തെ ചോര്‍ത്തി നല്‍കാനാവില്ല. 2018ല്‍ നടന്ന പരീക്ഷയില്‍ ഏതെങ്കിലും തരത്തിലുള്ള ക്രമക്കേട് നടന്നതായി നിലവില്‍ ഒരു പരാതിയും ലഭിച്ചിട്ടില്ല എന്നും പിഎസ്‌സി ചെയര്‍മാന്‍ സക്കീര്‍ഹുസൈന്‍ വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here