ഗോവയ്ക്ക് പിന്നാലെ പശ്ചിമ ബംഗാളിലും ഓപ്പറേഷന്‍ താമരയുമായി ബിജെപി

ഗോവയ്ക്ക് പിന്നാലെ പശ്ചിമ ബംഗാളിലും ഓപ്പറേഷന്‍ താമരയ്ക്ക് ബിജെപി തയ്യാറെടുക്കുന്നതായി സൂചന. ബിജെപി നേതാവ് മുകുള്‍ റോയിയാണ് അവകാശവാദമായി രംഗത്ത് എത്തിയിരിക്കുന്നത്. കോണ്‍ഗ്രസ്, ത്രിണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടികളിലെ എംഎല്‍എമാര്‍ ബിജെപിയില്‍ ഉടന്‍ ചേരുമെന്നാണ് മുകുള്‍ റോയിയുടെ അവകാശവാദം.
പത്രസമ്മേളനത്തിനിടെയാണ് കോണ്‍ഗ്രസ്, ത്രിണമൂല്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളിലെ 107 എംഎല്‍എമാര്‍ ബിജെപി പാളയത്തിലെത്തുമെന്ന് മുന്‍ കേന്ദ്ര മന്ത്രിയും ബി ജെ പി നേതാവുമായ മുകുള്‍ റോയി അവകാശപ്പെട്ടത് .എംഎഎല്‍എ മാര്‍ ബിജെപി നേതൃത്വവുമായി ബന്ധപ്പെടുന്നുണ്ടെന്നും ഇവരുടെ പട്ടിക തയ്യാറാക്കീട്ടുണ്ടെന്നും മുകുള്‍ റോയി പറഞ്ഞു. ഗോവയില്‍ 10 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ അവകാശവാദം.
കര്‍ണ്ണാടകയിലും രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ ഉയര്‍ന്ന ഈ അവകാശവാദം
ഗൗരവത്തോടെയാണ് പാര്‍ട്ടികള്‍ കാണുന്നത്. പശ്ചിമ ബംഗാള്‍ നിയമസഭയില്‍ ആകെ 294 സീറ്റുകള്‍ ആണ് ഉള്ളത്. ത്രിണമൂലിന് 207 സീറ്റും, കോണ്‍ഗ്രസിന് 43 സീറ്റും, ഇടതിന് 29 സീറ്റുമാണ് ഉള്ളത്. ബിജെപിയുടെ അംഗസംഖ്യ പന്ത്രണ്ട് മാത്രമാണ്. എന്നാല്‍ ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ 42 സീറ്റില്‍ 18 സീറ്റ് നേടി ബിജെപി മുന്നേറ്റം നടത്തിയിരുന്നു. മെയ് മാസത്തില്‍ രണ്ട് ത്രിണമൂല്‍ എം എല്‍ എ യും ഒരു സിപിഎം എംഎല്‍എയും 50 കൗണ്‍സിലേഴ്‌സും ബിജെപിയില്‍ ചേര്‍ന്നിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here