ഈ ആഴ്ച മുതൽ പുതിയ മൂന്ന് ബസ് റൂട്ടുകൾ കൂടി ആരംഭിക്കുമെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി

ഈ ആഴ്ച മുതൽ പുതിയ മൂന്ന് ബസ് റൂട്ടുകൾ കൂടി ആരംഭിക്കുമെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. ജൂലൈ 18 മുതലാണ് പുതിയ റൂട്ടുകളിൽ സർവീസ് തുടങ്ങുക. ദുബായിലെ മെട്രോ സ്റ്റേഷനുകളെ ഇന്റർ സിറ്റി സർവീസുകളുമായി ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ സർവീസുകൾ തുടങ്ങുന്നത്.

ബനിയാസ് മെട്രോ സ്റ്റേഷനിൽനിന്ന് എയർപോർട്ട് ടെർമിനൽ ത്രീ, ദേര സിറ്റി സെന്റർ എന്നിവിടങ്ങളിലൂടെ ടെർമിനൽ ഒന്നിൽ എത്തുന്ന റൂട്ട് 77 ആണ് ഇതിൽ ആദ്യത്തേത്. എഫ് 36 എന്ന രണ്ടാമത്തെ റൂട്ട് മാൾ ഓഫ് എമിറേറ്റ്‌സ് മെട്രോ സ്റ്റേഷനിൽ നിന്ന് തുടങ്ങി അൽ ബർഷ വഴി ദുബായ് സൗത്ത് പാർക്കിൽ അവസാനിക്കും. ഇബ്ൻ ബത്തൂത്ത മെട്രോസ്റ്റേഷനിൽനിന്ന് അബുദാബിയിലേക്കുള്ള ഇ 102 ആണ് മൂന്നാമതായി ആരംഭിക്കുന്ന പുതിയ റൂട്ട്. ഇതിന് പുറമെ നിലവിലുള്ള പല റൂട്ടുകളിലും മാറ്റംവരും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More