യൂ​ണി​വേ​ഴ്സി​റ്റി കോ​ളേ​ജ് അ​ക്ര​മം: കെഎസ്‌യു പ്ര​സി​ഡ​ന്റ് നി​രാ​ഹാ​ര​സ​മ​രം തു​ട​ങ്ങി

യൂ​ണി​വേ​ഴ്സി​റ്റി കോ​ളേ​ജ് സം​ഭ​വ​ത്തി​ൽ ജൂ​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് കെഎസ്‌യു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെഎം അ​ഭി​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ൽ അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര സ​ത്യ​ഗ്ര​ഹം തു​ട​ങ്ങി. കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ന സ​മി​തി​യം​ഗം ഉ​മ്മ​ൻ​ചാ​ണ്ടി സ​ത്യാ​ഗ്ര​ഹം ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​തി​ക്ര​മ​ങ്ങ​ൾ​ക്ക് ഒ​ത്താ​ശ ചെ​യ്യു​ന്ന പ്രി​ൻ​സി​പ്പ​ലി​നെ​യും അ​ധ്യാ​പ​ക​രെ​യും സ​സ്പെ​ൻ​ഡ് ചെ​യ്യു​ക, കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല സി​ൻ​ഡി​ക്കേ​റ്റ് പി​രി​ച്ചു​വി​ടു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും സ​മ​ര​ക്കാ​ർ ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്.

നേ​ര​ത്തെ, യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ൽ വീ​ണ്ടും ഉ​ത്ത​ര​ക്ക​ട​ലാ​സ് പി​ടി​ച്ച സം​ഭ​വം അ​റി​ഞ്ഞെ​ത്തി​യ കെഎസ്‌യു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റി​നെ​യും സം​ഘ​ത്തെ​യും അ​ധ്യാ​പ​ക​ർ ത​ട​ഞ്ഞി​രു​ന്നു. പി​ന്നാ​ലെ എ​ത്തി​യ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ സമ്പ​ത്ത് മ​ർ​ദി​ച്ച​താ​യും കെഎസ്‌യു പ്ര​വ​ർ​ത്ത​ക​ർ ആ​രോ​പി​ക്കു​ന്നു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More