Advertisement

ലേക്ക്പാലസ് റിസോര്‍ട്ടുമായി ബന്ധപ്പെട്ട നികുതി തര്‍ക്കത്തില്‍ സര്‍ക്കാര്‍ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ ആലപ്പുഴ നഗരസഭ

July 16, 2019
Google News 0 minutes Read

തോമസ് ചാണ്ടി എംഎല്‍എയുടെ ലേക്ക്പാലസ് റിസോര്‍ട്ടുമായി ബന്ധപ്പെട്ട നികുതി തര്‍ക്കത്തില്‍ സര്‍ക്കാര്‍ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ ആലപ്പുഴ നഗരസഭ തീരുമാനം. നികുതി പ്രശ്‌നത്തില്‍ നഗരസഭ തീരുമാനത്തിന് വിരുദ്ധമായ നിലപാട് സ്വീകരിക്കുകയും വിയോജനകുറിപ്പ് രേഖപ്പെടുത്തുകയും ചെയ്ത നഗരസഭ സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്യാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടാനും കൗണ്‍സില്‍ തീരുമാനിച്ചു. അതേസമയം ഇടതുപക്ഷം വിയോജിപ്പ് പരസ്യമാക്കിയ കൗണ്‍സില്‍ യോഗത്തില്‍ നിന്ന് ബിജെപി അംഗങ്ങള്‍ ഇറങ്ങിപ്പോയി.

ലേക് പാലസ് റിസോര്‍ട്ടിലെ അനധികൃത നിര്‍മ്മാണങ്ങള്‍ സംബന്ധിച്ച പിഴ ഈടാക്കുന്നതില്‍ സര്‍ക്കാരും നഗരസഭയും തമ്മില്‍ തര്‍ക്കം തുടരുന്നതിടെയാണ് വിഷയം ചര്‍ച്ചചെയാന്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നത്. യോഗം ആരംഭിച്ച ഘട്ടം മുതല്‍ ഭരണ പ്രതിപക്ഷാംഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിലേക്ക് നീങ്ങിയ യോഗത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരേയും പ്രതിഷേധമുയര്‍ന്നു. നഗരസഭയോട് ആലോചിക്കാതെ തോമസ് ചാണ്ടി എംഎല്‍എയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ടിന് പിഴ ഒടുക്കാന്‍ അവസരം ഒരുക്കിയതിനാണ് മുനിസിപ്പല്‍ സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്യണമെന്ന ആവശ്യം ഉയര്‍ന്നത്.

തദ്ദേശസ്ഥാപനങ്ങളുടെ അധികാരത്തില്‍ കൈകടത്തിയാണ് സംസ്ഥാന സര്‍ക്കാര്‍ തോമസ് ചാണ്ടിക്ക് അനുകൂലമായി ഉത്തരവ് ഇറക്കിയതെന്നു ചെയര്‍മാന്‍ കുറ്റപ്പെടുത്തി. നഗരസഭ ചുമത്തിയ പിഴ തന്നെ ഈടാക്കാന്‍ അവകാശം തേടി കോടതിയെ സമീപിക്കാനും കൗണ്‍സില്‍ യോഗം തീരുമാനിച്ചു. എന്നാല്‍ നഗരസഭാ സെക്രട്ടറിക്കെതിരായ നിലപാടിനെതിരെ ഇടതുപക്ഷം രംഗത്ത് വരികയും കൗണ്‍സില്‍ തീരുമാനത്തിനെതിരെ വിയോജനക്കുറിപ്പ് രേഖപ്പെടുത്തുകയും ചെയ്തു. ഇതിനിടെ തോമസ്ചാണ്ടിക്കനുകൂലമായി ഭരണപ്രതിപക്ഷാംഗങ്ങള്‍ നിലപാടെടുക്കുന്നു ആരോപിച്ച് യുവമോര്‍ച്ച നഗരസഭയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here