റിവർ റാഫ്റ്റിംഗിനിടെ വഴി തെറ്റി; സംഘം പതിച്ചത് 30 അടി താഴ്ച്ചയിലേക്ക്; വീഡിയോ

ആറ് പേരടങ്ങിയ റിവർ റാഫ്റ്റിംഗ് സംഘം അപകടത്തിൽപ്പെട്ടു. പെൻസിൽവാനിയയിലെ ഓഹിയോപൈൽ സ്റ്റേറ്റ് പാർക്കിലാണ് അപകടമുണ്ടായത്. നിസാര പരിക്കുകളോടെ ആറ് പേരും രക്ഷപ്പെട്ടു.

ഇന്നലെ വൈകീട്ട് നാലരയോടെയാണ് അപകടം നടന്നത്. റിവർ റാഫ്റ്റിംഗിനിടെ വഴി തെറ്റിയ സംഘം മൂന്ന് അപകട ചിഹ്നങ്ങളും മറികടന്നാണ് വെള്ളച്ചാട്ടത്തിൽപ്പെട്ട് 30 അടി താഴ്ച്ചയിലേക്ക് പതിച്ചത്.

കരയിൽ നിന്ന കോഡി വെറോണിയെന്ന വ്യക്തിയാണ് ഈ അപകട ദൃശ്യങ്ങൾ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. അപകടം നടക്കുന്നത് കണ്ട ദൃക്‌സാക്ഷികൾ ഭയന്ന് നിലവിളിക്കുന്നതും വീഡിയോയിൽ കേൾക്കാം.

Read Also : 4 സ്ത്രീകൾ സ്ത്രീകൾക്കായി സംഘടിപ്പിക്കുന്ന യാത്രകൾ; ഇതുവരെ പോയത് പത്തോളം ഇടങ്ങളിൽ; അറിയാം സൃഷ്ടി എന്ന യാത്ര സംഘത്തെ കുറിച്ച് !

അപകടം നടന്നത് ശ്രദ്ധയിൽപ്പെട്ട സുരക്ഷാ വിഭാഗം ഉടൻ സ്ഥലത്തെത്തി സംഘത്തെ രക്ഷിക്കുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top