തോക്ക് പിടിച്ച് നൃത്തം ചെയ്ത ഉത്തരാഖണ്ഡ് എംഎൽഎയെ ആറ് വർഷത്തേക്ക് പുറത്താക്കിയതായി ബിജെപി

തോക്ക് പിടിച്ച് നൃത്തം ചെയ്ത ഉത്തരാഖണ്ഡ് എംഎൽഎ പ്രണവ് ചാമ്പ്യനെ പുറത്താക്കിയത് സ്ഥിരീകരിച്ച് ബിജെപി. ആറ് വർഷത്തേക്കാണ് പുറത്താക്കിയത്. ദൃശ്യം വിവാദമായതിനെ തുടർന്നാണ് നടപടി.
BJP MLA Pranav Champion who was recently suspended from the party for threatening a journalist, seen in a viral video brandishing guns. Police says, “will look into the matter and also verify if the weapons are licensed or not.” (Note: Abusive language) pic.twitter.com/AbsApoYR2g
— ANI (@ANI) July 10, 2019
രണ്ട് കൈയിലും തോക്കേന്തി ബോളിവുഡ് ഐറ്റം നംബർ ഗാനത്തിന് ചുവട് വെക്കുന്ന പ്രണവ് ചാമ്പ്യന്റെ ദൃശ്യങ്ങൾ വ്യാപകമായി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ദൃശ്യങ്ങളിൽ അനുയായികൾക്കൊപ്പം മദ്യപിക്കുന്നതും വ്യക്തമാണ്. പ്രണവ് ചാമ്പ്യന് സംസ്ഥാന നേതൃത്വം കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. വിശദീകരണം തൃപ്തമല്ലാത്തതിനാലും ഗുരുതമായ അച്ചടക്ക ലംഘനം നടന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നുമാണ് ആറ് വർഷത്തേക്ക് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. ബിജെപി മാധ്യമ വിഭാഗം തലവനും രാജ്യസഭ എംപിയുമായ അനിൽ ബാലുനിയാണ് ഈ കാര്യം വ്യക്തമാക്കിയത്.
Read more: തോക്ക് കടിച്ച് പിടിച്ചും കൈയ്യിലേന്തിയും നൃത്തം ചെയ്ത് ബിജെപി നേതാവ്; വീഡിയോ
മാധ്യമ പ്രവർത്തകരെ ഭീഷിണിപ്പെടുത്തിയതിന്റെ പേരിൽ നേരെത്തെ പ്രണവ് ചാമ്പ്യനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here