യൂണിവേഴ്‌സിറ്റി കോളേജിലേക്ക് എംഎസ്എഫ് മാർച്ച്; മാർച്ച് അക്രമാസക്തം; പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു

യൂണിവേഴ്‌സിറ്റി കോളേജിലേക്ക് എംഎസ്എഫ് നടത്തിയ പാർച്ച് അക്രമാസക്തമായി. യൂണിവേഴ്‌സിറ്റി കോളേജിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചത് പൊലീസ് ചെറുത്തതോടെയാണ് മാർച്ച് അക്രമാസക്തമായത്.
മാർച്ച് അക്രമാസക്തമായതോടെ പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. ഇതോ തുടർന്ന് പിരിഞ്ഞുപോയ പ്രവർത്തകർ നിലവിൽ മുദ്രാവാക്യങ്ങളോ പ്രകടനങ്ങളോ ഇല്ലാതെ പരിസരത്ത് തന്നെയുണ്ട്. കഴിഞ്ഞ രണ്ട് മണിക്കൂറായി നീണ്ടുനിന്ന സംഘർഷാവസ്ഥയിൽ നിലവിൽ അയവ് വന്നിട്ടുണ്ട്.
Read Also : യൂണിവേഴ്‌സിറ്റി കോളേജ് വധശ്രമക്കേസ്; കുത്തേറ്റ് ചികിത്സയില്‍ കഴിയുന്ന അഖിലിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി
സംഘർഷത്തെ തുടർന്ന് ഗതാഗതം സ്തംഭിച്ചിരുന്നുവെങ്കിലും ഇപ്പോൾ ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്. സംഘർഷത്തിൽ മാധ്യമ പ്രവർത്തകർക്കും പരിക്കേറ്റിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here