Advertisement

കുത്തേറ്റ അഖിലിനെ ഉൾപ്പെടുത്തി യൂണിവേഴ്‌സിറ്റി കോളേജിൽ പുതിയ എസ്എഫ്‌ഐ കമ്മിറ്റി

July 17, 2019
Google News 1 minute Read

എസ്എഫ്‌ഐ നേതാക്കളും പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് പിരിച്ചു വിട്ട തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റിക്ക് പകരമായി അഡ്‌ഹോക് കമ്മിറ്റി രൂപീകരിച്ചു. എസ്എഫ്‌ഐ ജില്ലാകമ്മിറ്റി യോഗമാണ് അഡ്‌ഹോക് കമ്മിറ്റി രൂപീകരിച്ചത്. എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗവും കേരള യൂണിവേഴ്‌സിറ്റി യൂണിയൻ ചെയർമാനുമായ എ.ആർ റിയാസാണ് കമ്മിറ്റി ചെയർമാൻ.

Read Also; തിരുവനന്തപുരം ആർട്‌സ് കോളജിൽ എസ്എഫ്‌ഐ ഗുണ്ടായിസം; വനിതാ മതിലിൽ പങ്കെടുക്കാത്ത വിദ്യാർത്ഥികൾക്ക് ഭീഷണി; ശബ്ദസന്ദേശം ട്വന്റിഫോറിന്

കോളേജിലെ സംഘർഷത്തിനിടെ എസ്എഫ്‌ഐ നേതാക്കളുടെ കുത്തേറ്റ് ചികിത്സയിൽ കഴിയുന്ന മൂന്നാം വർഷ ബിരുദ വിദ്യാർത്ഥി അഖിലും നേരത്തെ യൂണിറ്റ് കമ്മിറ്റി അംഗങ്ങളുടെ മർദനമേറ്റ ഉമറും പുതിയ കമ്മിറ്റിയിലുണ്ട്. അഖിലിനെ കുത്തിയ കേസിലെ ഒന്നും രണ്ടും പ്രതികളായ ശിവരഞ്ജിത്തും നസീമും യൂണിറ്റ് പ്രസിഡന്റും സെക്രട്ടറിയുമായ യൂണിറ്റ് കമ്മിറ്റി കഴിഞ്ഞ ദിവസം എസ്എഫ്‌ഐ ജില്ലാകമ്മിറ്റി പിരിച്ചുവിട്ടിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here