ചിക്കനെയും മുട്ടയെയും വെജിറ്റേറിയനായി പ്രഖ്യാപിക്കണമെന്ന് ശിവസേന എംപി

കോഴിയെയും കോഴിമുട്ടയെയും വെജിറ്റേറിയൻ ആയി പ്രഖ്യാപിക്കണമെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത്. രാജ്യസഭയിൽ ആയുർവേദത്തെ പറ്റിയുള്ള ചർച്ചയിലാണ് സഞ്ജയ് റാവത്ത് വിചിത്രവാദം ഉന്നയിച്ചത്. ആയുർവേദ ഭക്ഷണം നൽകിയാൽ കോഴികൾ ആയുർവേദ മുട്ട ഇടുമെന്നും അദ്ദേഹം പറഞ്ഞു.
‘ഒരിക്കൽ ഞാൻ നന്ദുർബാർ പ്രദേശത്തെ ഒരു ചെറിയ ചേരിയിൽ പോയി. അവിടുത്തെ ആദിവാസികൾ ഒരു ഭക്ഷണം കൊണ്ടുവന്നു തന്നു. അതെന്താണെന്ന് ചോദിച്ചപ്പോൾ ആയുർവേദിക് ചിക്കൻ എന്നാണ് മറുപടി പറഞ്ഞത്. എല്ലാ അസുഖങ്ങളും ഭേദമാക്കാൻ കഴിയും വിധമാണ് അവർ കോഴിയെ വളർത്തുന്നതത്രേ.’ – റാവത്ത് പറഞ്ഞു.
ആയുർവേദ ഭക്ഷണം മാത്രം നൽകിയാൽ കോഴികൾ ആയുർവേദ മുട്ട ഇടുമെന്നാണ് പഠനങ്ങൾ പറയുന്നതെന്നും, സസ്യാഹാരം മാത്രം കഴിക്കുന്നവർക്ക് ആ മുട്ട കഴിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മഞ്ഞളും പാലും ചേർത്തുള്ള പാനീയത്തിന്റെ ആരോഗ്യഗുണം തിരിച്ചറിഞ്ഞ് പാശ്ചാത്യലോകത്തുള്ളവർ ശീലമാക്കുമ്പോൾ ഇന്ത്യക്കാർ അത് അവഗണിക്കുകയാണെന്നും റാവത്ത് പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here