കശ്മീരിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു

ജമ്മുകശ്മീരിലെ സോപോറിൽ ഭീകരരും സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ സൈന്യം ഒരു ഭീകരനെ വധിച്ചു.
ബാരമുള്ള ജില്ലയിലെ വിവിധയിടങ്ങളിൽ ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവിടങ്ങളിൽ സൈന്യം രാവിലെ മുതൽ തെരച്ചിൽ നടത്തിയിരുന്നു.
ഈ തെരച്ചിലിനിടെയാണ് ഭീകരർ സൈന്യത്തിനു നേരെ വെടിയുതിർത്തത്. പിന്നാലെ സൈന്യം ശക്തമായി തിരിച്ചടിച്ചു. പ്രദേശത്തെ സുരക്ഷ വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പ്രദേശത്ത് ഏറ്റമുട്ടൽ തുടരുകയാണെന്നാണ് വിവരങ്ങൾ.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here