സിപിഐ എറണാകുളം ജില്ലാ സെക്രട്ടറിയെ ഡിവൈഎഫ്‌ഐ പ്രവർത്തകർ വഴിയിൽ തടഞ്ഞു

എസ്എഫ്‌ഐ-എഐഎസ്എഫ് സംഘർഷത്തിൽ പരിക്കേറ്റ എഐഎസ്എഫ് നേതാക്കളെ കാണാൻ ആശുപത്രിയിലെത്തിയ സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി.രാജുവിനെ ഡിവൈഎഫ്‌ഐ പ്രവർത്തകർ തടഞ്ഞു. ഇന്നലെ രാത്രിയായിരുന്നു സംഭവം. പിന്നീട് പ്രശ്‌നം പരിഹരിക്കാനെത്തിയ ഞാറക്കൽ സി.ഐ യുമായി സിപിഐ നേതാക്കൾ തട്ടിക്കയറി. സിപിഐഎം ജില്ലാ സെക്രട്ടറിയുടെ വാഹനമായിരുന്നെങ്കിൽ ഇങ്ങനെ തടയുമോയെന്ന് ചോദിച്ചായിരുന്നു സിപിഐ നേതാക്കളുടെ പ്രതിഷേധം.
ഇതേ തുടർന്ന് മണിക്കൂറുകളോളം സ്ഥലത്ത് തർക്കം തുടർന്നു. കൊച്ചി വൈപ്പിൻ സർക്കാർ കോളേജിൽ ഇന്നലെ വൈകീട്ടുണ്ടായ എസ്എഫ്‌ഐ-എഐഎസ്എഫ് സംഘർഷത്തിൽ രണ്ട് എഐഎസ്എഫ് നേതാക്കൾക്ക് പരിക്കേറ്റിരുന്നു. എഐഎസ്എഫ് യൂണിറ്റ് സെക്രട്ടറി സ്വാലിഹ്, പ്രസിഡന്റ് വിഷ്ണു എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കോളേജിൽ എഐഎസ്എഫ് യൂണിറ്റ് തുടങ്ങിയതുമായി ബന്ധപ്പെട്ടായിരുന്നു സംഘർഷം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here