ഇറാന്‍ പൗരന്മാരെ ബുദ്ധിമുട്ടിക്കുകയാണ് അമേരിക്കയുടെ ലക്ഷ്യമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി ജവാദ് സരീഫ്

അമേരിക്കക്കെതിരെ പുതിയ ആരോപണവുമായി ഇറാന്‍ വിദേശകാര്യ മന്ത്രി ജവാദ് സരീഫ് രംഗത്ത്. ഇറാന്‍ പൗരന്മാരെ ബുദ്ധിമുട്ടിക്കുക എന്ന ലക്ഷ്യമാണ് അമേരിക്കയുടെ ഉപരോധങ്ങള്‍ക്ക് പിന്നിലെന്ന് സരീഫിന്റെ ആരോപണം. ന്യൂയോര്‍ക്കില്‍ വെച്ച് നടന്ന ഐക്യരാഷ്ട്രസഭയുടെ സമ്മേളനത്തിലാണ് സരീഫ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇറാന്‍ പൗരന്മാരെ മനപൂര്‍വ്വമായി ലക്ഷ്യം വെച്ചാണ് അമേരിക്ക ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയതെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി ജവാദ് സരീഫ് ആരോപിച്ചു. ബുധനാഴ്ച ന്യൂയോര്‍ക്കില്‍ വച്ച് നടന്ന ഐക്യരാഷ്ട്രസഭാ സമ്മേളനത്തിലാണ് ജവാദ് സരീഫിന്റെ ആരോപണം. അമേരിക്കയുടെ ഉപരോധം ഇറാനെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടതായും സരീഫ് പറഞ്ഞു. ഇത് മൂലം ഇറാനിലെ സാധാരണക്കാരായ ജനങ്ങള്‍ ബുദ്ധിമുട്ടനുഭവിക്കുകയാണെന്നും സരീഫ് വ്യക്തമാക്കി.
2015 ല്‍ ഇറാനും വന്‍ശക്തികളും തമ്മില്‍ ഒപ്പുവെച്ച ആണവകരാറില്‍ നിന്നും കഴിഞ്ഞ വര്‍ഷം അമേരിക്ക ഏകപക്ഷീയമായി പിന്മാറിയിരുന്നു. ഇതോടെയാണ് അമേരിക്ക ഇറാന്‍ ബന്ധം വഷളായത്. അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധം അവസാനിപ്പിച്ചാല്‍ തുടര്‍ ചര്‍ച്ചകള്‍ക്ക് തയാറാണെന്ന് ജവാദ് സരീഫ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here