ബിഷപ്പ് ഹൗസിൽ വൈദികർ അനിശ്ചിതകാല നിരാഹാരത്തിൽ

ബിഷപ്പ് ഹൗസിൽ വൈദികർ അനിശ്ചിതകാല നിരാഹാരത്തിൽ. കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ മാറ്റണമെന്നും സഹായമെത്രാന്മാരെ തിരിച്ചെടുക്കണമെന്നുമാണ് വൈദികരുടെ ആവശ്യം. അഡ്മിനിസ്‌ട്രേറ്റീവ് ആർച്ച് ബിഷപ്പ് വേണമെന്നും ആവശ്യപ്പെട്ടാണ് നിരാഹാരം.
അതേസമയം, എറണാകുളം-അങ്കമാലി അതിരൂപതയിലെ പ്രശ്‌നങ്ങൾക്ക് സിനഡിലൂടെ പരിഹാരം കാണാനാകുമെന്ന് റോമിൽ നിന്ന് മടങ്ങിയെത്തിയ മുൻ അപ്പസ്തലിക് അഡ്മിനിസ്‌ട്രേറ്റർ ജേക്കബ്ബ് മനത്തോടത്ത് പറഞ്ഞു.
Read Also : വൈദികർ ഉന്നയിച്ച പ്രശ്നങ്ങൾ സഭാ സിനഡ് ചർച്ച ചെയ്യും : ജേക്കബ് മനത്തോടത്ത്
അടുത്ത മാസം 19 ന് ചേരുന്ന സഭാ സിനഡിന്റെ പ്രധാന അജണ്ട ഇതാണ്. പ്രശ്‌നങ്ങൾ പരിഹരിക്കാൻ സിനഡിനെ വത്തിക്കാൻ ചുമതലപ്പെടുത്തിയിട്ടുണ്ട്. വൈദികരുടെ വികാരം സിനഡ് പരിഗണിക്കും
സഹായമെത്രാന്മാർക്കെതിരെയുള്ള നടപടിക്കെതിരെ വൈദികർ പ്രതിഷേധം കടുപ്പിച്ചതിനെ തുടർന്ന് സഭാ നേതൃത്വം അനുനയ നീക്കം ആരംഭിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here