ഗുണ്ടാ പിരിവ് നല്‍കാതികുന്നതിന് ഹോട്ടല്‍ ഉടമയെ ആക്രമിച്ച കേസില്‍ 3 പേര്‍ പിടിയില്‍

അരൂരില്‍ ഗുണ്ടാ പിരിവ് നല്‍കാതികുന്നതിന് ഹോട്ടല്‍ ഉടമയെ ആക്രമിച്ച കേസില്‍ 3 പേര്‍ പിടിയില്‍. കഴിഞ്ഞ ഞായറാഴ്ചയാണ് അനീഷും കൂട്ടാളികളും ചേര്‍ന്ന് അരൂരിലെ ഇറാനി ഹോട്ടല്‍ ഉടമയായ കബീറിനേയും കുടുംബത്തേയും അക്രമിച്ചത്.
ആക്രമണത്തില്‍ കബീറിനും ഭാര്യക്കും സാരമായി പരിക്കേറ്റിരുന്നു. ആക്രമണത്തിന് ശേഷം ഒളിവാലായിരുന്ന പ്രതികളെ സാഹസികമായാണ് പൊലീസ് കീഴടക്കിയത്. അനീഷ്, കൂട്ടാളികളായ അഗസ്റ്റിന്‍ ജെറാള്‍ഡ്, ഷാനു എന്നിവരാണ് അറസ്റ്റിലായത്. ആവശ്യപ്പെട്ട പണം നല്‍കാതിരുന്നതില്‍ പ്രകോപിതരായാണ് ഹോട്ടല്‍ ഉടമയെ ആക്രമിച്ചതെന്ന് പ്രതികള്‍ സമ്മതിച്ചു. ഓടിരക്ഷപ്പെട്ട മറ്റ് രണ്ട് പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. താടിയെല്ലിന് സാരമായി പരിക്കേറ്റ കബീര്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇപ്പോഴും ചികിത്സയിലാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here