ബിജെപി 30 കോടി രൂപ വാഗ്ദാനം ചെയ്തു; വേണ്ടെന്ന് പറഞ്ഞിട്ടും 5 കോടി വീട്ടിൽ വെച്ചിട്ടു പോയെന്നും ജെഡിഎസ് എംഎൽഎ

ബിജെപി 30 കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന് ജെഡിഎസ് എംഎൽഎ നിയമസഭയിൽ അറിയിച്ചു. എംഎൽഎ ശ്രീനിവാസ് ഗൗഡയാണ് വിശ്വാസവോട്ടെടുപ്പിന് മുന്നോടിയായുള്ള ചർച്ചയ്ക്കിടെ നിയമസഭയിൽ ബിജെപിക്കെതിരെ കോഴ ആരോപണം ഉന്നയിച്ചത്.
ബിജെപിക്കൊപ്പം നിൽക്കാൻ 30 കോടി രൂപയാണ് തനിക്ക് വാഗ്ദാനം നൽകിയത്.
വേണ്ടെന്ന് പറഞ്ഞിട്ടും 5 കോടി മുൻകൂർ എന്നു പറഞ്ഞ് വീട്ടിൽ വെച്ചിട്ട് പോയെന്നും ശ്രീനിവാസ് ഗൗഡ നിയമസഭയിൽ പറഞ്ഞു. അതേ സമയം സഭയിൽ കോഴ ആരോപണവുമായി മന്ത്രിയും രംഗത്തെത്തി. മാധ്യമപ്രവർത്തകൻ തനിക്ക് കോഴ വാഗ്ദാനം ചെയ്തതായി മന്ത്രി ജി.ടി ദേവഗൗഡയാണ് സഭയിൽ അറിയിച്ചത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here