ലോകകപ്പ് ഫൈനൽ വിവാദം; ഓവർ ത്രോ നിയമങ്ങൾ പുനപരിശോധിക്കാനൊരുങ്ങി എംസിസി

ലോകകപ്പ് ഫൈനൽ മത്സരത്തിലെ ഓവർ ത്രോയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉയരുന്നതിനിടെ നിയമം പുനപരിശോധിക്കാനൊരുങ്ങി ക്രിക്കറ്റ് നിയമങ്ങൾ രൂപീകരിക്കുന്ന മെറിൽബോൺ ക്രിക്കറ്റ് ക്ലബ്. ഇപ്പോഴുള്ള ഓവറ് ത്രോ നിയമങ്ങൾ പരിഷ്കരിക്കണോ എന്നതിനെപ്പ്റ്റി ധാരണയിലെത്തുമെന്നാണ് വിവരം.
ഫൈനൽ മത്സരത്തിലെ ഓവർ ത്രോ വ്യാപകമായി വിമർശിക്കപ്പെട്ടിരുന്നു. ന്യൂസിലൻഡിൻ്റെ മാർട്ടിൻ ഗപ്റ്റിലിൻ്റെ ത്രോ ഇംഗ്ലണ്ട് താരം ബെൻ സ്റ്റോക്സിൻ്റെ ബാറ്റിൽ തട്ടി ബൗണ്ടറി കടന്നിരുന്നു. ഇതിൽ ആറു റൺസാണ് ഇംഗ്ലണ്ടിനു ലഭിച്ചത്. ഓടിയെടുത്ത രണ്ടു റൺസിനൊപ്പം ഓവർ ത്രോയിലൂടെയുള്ള നാലു റൺസും ചേർത്താണ് അമ്പയർമാർ ഇംഗ്ലണ്ടിന് നാലു റൺസ് അനുവദിച്ചത്.
അതേ സമയം, ഇംഗ്ലണ്ട് ബാറ്റ്സ്മാന്മാർ പരസ്പരം ക്രോസ് ചെയ്യാതിരുന്നതിനാൽ നൽകേണ്ടത് അഞ്ച് റൺസായിരുന്നുവെന്നും ഒരു റൺ ഇംഗ്ലണ്ടിനു ലഭിച്ചത് അമ്പയർമാരുടെ അശ്രദ്ധ കൊണ്ടാണെന്നുമുള്ള കണ്ടെത്തൽ കാര്യങ്ങൾ വഷളാക്കി. മത്സരം സമനിലയായിരുന്നു. തുടർന്ന് സൂപ്പർ ഓവറും സമനില ആയതോടെ മത്സരത്തിൽ കൂടുതൽ ബൗണ്ടറിയടിച്ച ഇംഗ്ലണ്ട് ജേതാക്കളാവുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here