Advertisement

പ്രിയങ്കയെ കാണാന്‍ സോന്‍ഭഭ്രയില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെത്തി

July 20, 2019
Google News 0 minutes Read

സോന്‍ഭദ്രയിലെ പ്രിയങ്കഗാന്ധിയുടെ ധര്‍ണ ഇരുപത്തിനാല് മണിക്കൂര്‍ പിന്നിടുമ്പോള്‍
പ്രിയങ്കയുടെ ആവശ്യത്തിന് വഴങ്ങി അധികൃതര്‍. ഇതിനിടയില്‍ കൊല്ലപ്പെട്ട ഉറ്റവരുടെ ബന്ധുക്കള്‍ പ്രിയങ്കയെ കാണാന്‍ എത്തി. സന്ദര്‍ശകരെ തടഞ്ഞ പൊലീസിനെ പ്രിയങ്ക രൂക്ഷമായി വിമര്‍ശിച്ചു. സോന്‍ഭദ്രയിലെത്തിയ തൃണമൂല്‍ സംഘത്തെയും പൊലീസ് തടഞ്ഞു. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളില്‍ കുറച്ച് പേരെ മാത്രമാണ് തന്നെ കാണാന്‍ അനുവദിച്ചിട്ടുള്ളവെന്നും ബാക്കിയുള്ളവരെ കാണാന്‍ അനുവദിച്ചിട്ടില്ലെന്നും പ്രിയങ്കാ ഗാന്ധി ആരോപിച്ചു.

ഇന്നലെ സോന്‍ഭദ്രയിലേക്കുള്ള യാത്രാമധ്യേ പൊലീസ് പ്രിയങ്ക ഗാന്ധിയെ വഴിയില്‍ തടയുകയായിരുന്നു. അതോടെ പ്രിയങ്ക കുത്തിയിരിപ്പ് സമരം തുടങ്ങി. ഒടുവില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് ചുനാര്‍ ഗസ്റ്റ് ഹൗസിലേക്ക് മാറ്റി. അവിടെയും കുത്തിയിരിപ്പ് തുടര്‍ന്നു.പ്രിയങ്കയ്ക്ക് പിന്തുണയുമായി ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ ഇന്ന് സോന്‍ഭദ്രയിലെത്തും.

ഭൂമിതര്‍ക്കത്തെ തുടര്‍ന്ന് സോന്‍ഭദ്രയില്‍ കൊല്ലപ്പെട്ട 10 ആദിവാസികളുടെ ബന്ധുക്കളെ കാണാനെത്തിയപ്പോഴാണ് ഇന്നലെ ഉച്ചയ്ക്ക് പൊലീസ് പ്രിയങ്കയെ കസ്റ്റഡിയില്‍ എടുത്തത്. നിരോധനാജ്ഞ ലംഘിച്ചെന്നു ആരോപിച്ചായിരുന്നു നടപടി. പിന്മാറാന്‍ തയ്യാറാകാതിരുന്ന പ്രിയങ്കയെ പൊലീസ് കസ്റ്റഡിയിലെടുത്ത് രാത്രിയില്‍ ചുനാര്‍ ഗസ്റ്റ് ഹൗസിലേക്ക് മാറ്റി. അവിടെയും കുത്തിയിരുപ്പ് തുടര്‍ന്നു. പ്രിയങ്കയുടെ ധര്‍ണക്ക് പിന്തുണയുമായ് രാജ്യമാകെ കോണ്‍ഗ്രസ് രംഗത്ത് എത്തിയിട്ടുണ്ട്.

തൃണമുല്‍ കോണ്‍ഗ്രസ് സംഘത്തിന്റെ സോണ്‍ഭഭ്ര സന്ദര്‍ശിക്കാനുള്ള ശ്രമവും വാരണാസി എയര്‍ പോര്‍ട്ടില്‍ ഇന്ന് പൊലീസ് തടഞ്ഞു. ഡെറിക്ള്‍ ഒബ്രിയാന്റെ നേത്യത്വത്തിലാണ് ത്യണമുള്‍ സംഘം സോണ്‍ഭഭ്രയിലെക്ക് പുറപ്പെട്ടത്. സോന്‍ഭദ്രയില്‍ സ്ത്രീകളുള്‍പ്പടെയുള്ള 10 ആദിവാസികളെ ഗ്രാമത്തലവനും കൂട്ടാളികളും കഴിഞ്ഞ ബുധനാഴ്ചയായിരുന്ന വെടിവച്ചു കൊന്നത് . 23 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പരുക്കേറ്റവരെ വാരാണസി ആശുപത്രിയില്‍ സന്ദര്‍ശിച്ച ശേഷമാണ് മരിച്ചവരുടെ ബന്ധുക്കളെ കാണാന്‍ പ്രിയങ്ക സോന്‍ഭദ്രക്ക് തിരിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here