Advertisement

ഐസിസിയുടെ വിലക്ക്; സിംബാബ്‌വെ താരം സോളമൻ മിറെ വിരമിച്ചു

July 20, 2019
Google News 0 minutes Read

സിംബാബ്‌വെ ക്രിക്കറ്റ് ബോര്‍ഡിനെ വിലക്കിക്കൊണ്ടുള്ള ഐസിസിയുടെ ഉത്തരവിന് പിന്നാലെ സിംബാബ്‌വെ ക്രിക്കറ്റ് കടുത്ത പ്രതിസന്ധിയിലേക്ക്. ഐസിസിയുടെ തീരുമാനത്തില്‍ മനംനൊന്ത് ഓൾറൗണ്ടർ സോളമന്‍ മിറെയാണ് അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കുന്നതായി പ്രഖ്യാപിച്ചത്.

ഇന്‍സ്റ്റഗ്രാമില്‍ വികാരഭരിതമായ കുറിപ്പോടെയാണ് മിറെ വിരമിക്കല്‍ വിവരം പങ്കുവെച്ചത്. 29കാരനായ താരം ബാറ്റുകൊണ്ടും പന്തുകൊണ്ടും തരക്കേടില്ലാത്ത പ്രകടനം പുറത്തെടുത്തിട്ടുള്ളയാളാണ്. രണ്ട് ടെസ്റ്റില്‍ നിന്ന് 78 റണ്‍സ് ഒരു വിക്കറ്റും 47 ഏകദിനത്തില്‍ നിന്ന് 955 റണ്‍സ് 12 വിക്കറ്റ് ഒമ്പത് ട്വന്റി20യില്‍ നിന്ന് 253 റണ്‍സ് ഒരു വിക്കറ്റ് എന്നിങ്ങനെയാണ് മിറെയുടെ നേട്ടം.

ബംഗ്ലാദേശ് ക്രിക്കറ്റ് ക്ലബ്ബായ കോമില വിക്ടോറിയാസിനുവേണ്ടിയും താരം കളിച്ചിട്ടുണ്ട്. അദ്ദേഹം ക്ലബ്ബിനുവേണ്ടി കളി തുടരുമെന്നാണ് വിവരം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here