അംബര ചുംബികളെ പ്രണയിച്ച സീസര്‍ പെല്ലി വിടവാങ്ങി

ലോകത്തിലെ അംബര ചുംബികളായ കെട്ടിടങ്ങലുടെ ശില്‍പിയും പ്രശസ്ത ആര്‍ക്കിടെക്റ്റുമായ സീസര്‍ പെല്ലി(92)വിടവാങ്ങി. വെള്ളിയാഴ്ച്ച ന്യൂ ഹാവനിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. പെല്ലിസ് സ്റ്റുഡിയോവിലെ സീനിയര്‍ ആര്‍ക്കിടെക്റ്റായ അനിബാല്‍ ബെല്ലോമിയോ ആണ് മരണം സംബന്ധിച്ച വാര്‍ത്ത പുറത്തു വിട്ടത്.

ആകാശം മുട്ടെ അംബര ചുംബികളായ നില്‍ക്കുന്ന കെട്ടിടങ്ങളുടെ നിര്‍മ്മിതിയില്‍ തല്‍പരനായിരുന്ന സീസര്‍ പെല്ലി യേല്‍ യൂണിവേഴ്സിറ്റി സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചറിലെ ആദ്യകാല ഡീന്‍ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്.

മലേഷ്യയിലെ ക്വാലാംപൂരിലുള്ള പെട്രൊനാസ് ടവറാണ് പെല്ലിയുടെ മികച്ച പ്രൊജക്റ്റുകളില്‍ ഒന്നായി നിലനില്‍ക്കുന്നത്. ആകാശം തൊട്ടു തലോടി നില്‍ക്കുന്ന പെട്രൊനാസ് ടവറിന്റെ ഉയരം 1483 അടിയാണ്. 1998 ല്‍ നിര്‍മ്മിച്ച പെട്രൊണാസിന്റെ ഇരു ടവറുകളെ തമ്മില്‍ ബന്ധിപ്പിക്കുന്നതിന് കുറുകെ ഒരു പാലവുമുണ്ട്.

പ്ലാസാ ടവറും ടോക്കിയോയിലെ എന്‍ടിടി ആസ്ഥാനവും സാന്‍ഫ്രാന്‍സിസ്‌കോയിലെ സേല്‍സ്ഫോഴ്സ് ടവറും വേള്‍ഡ് ഫിനാന്‍ഷ്യല്‍ സെന്ററുമെല്ലാം പെല്ലിയുടെ മികവുറ്റ നിര്‍മ്മിതികളിലൊന്നാണ്. അര്‍ജന്റീനയില്‍ ജനിച്ച പെല്ലി പിന്നീട് അമേരിക്കന്‍ പൗരത്വം സ്വീകരിക്കുകയായിരുന്നു. പ്രശസ്തിയുടെ മികവുറ്റ ഉദാഹരണമായി നിലനില്‍ക്കുന്ന പെട്രൊണാസ് ടവറിന്റെ നിര്‍മ്മാണത്തിന് ആഗാ ഖാന്‍ പുരസ്‌കാരവും പെല്ലിയെ തേടി എത്തിയിട്ടുണ്ട്.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top