കൊല്ലത്ത് കാണാതായ 3 മത്സ്യ തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ ഇന്നും തുടരുന്നു

കൊല്ലത്ത് കാണാതായ 3 മത്സ്യ തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ ഇന്നും തുടരും. കാസ്റ്റ് ഗാര്‍ഡിന്റെ ഒരു കപ്പലും രണ്ടു ബോട്ടുകളും തിരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്.

കോസ്റ്റ് ഗാര്‍ഡിന്റെയും നേവിയുടെയും ഹെലികോപ്ടറുകളും കൊച്ചിയില്‍നിന്നെത്തും. ക്തമായ തിരമാലയും കാറ്റും തിരച്ചിലിന് തിരിച്ചടിയാകുന്നുണ്ട്. വെള്ളിയാഴ്ച ഉച്ചയോടെയാണ് തമിഴ്‌നാട് സ്വദേശികളുടെ സെന്റ് ഡി കോസ്റ്റ എന്ന വള്ളം കടലില്‍ തകര്‍ന്നത്.2 പേര്‍ നീന്തി രക്ഷപ്പെട്ടു.തമിഴ്‌നാട് സ്വദേശികളായ രാജു ,ഡോണ്‍ ബോസ്‌കോ ,സഹായ രാജു എന്നിവരെയാണ് കാണാതായത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top