യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തിൽ സമരം ചെയ്യുന്നവരുമായി സർക്കാർ ചർച്ചയ്ക്ക് തയ്യാറാകണമെന്ന് രമേശ് ചെന്നിത്തല

യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തിൽ സമരം ചെയ്യുന്നവരുമായി സർക്കാർ ചർച്ചയ്ക്ക് തയ്യാറാവണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇല്ലെങ്കിൽ ശക്തമായ പ്രക്ഷോഭം തുടങ്ങുന്നെന്ന് അദ്ദേഹം വടകരയിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

അതേസമയം, യൂണിവേഴ്‌സിറ്റി കോളേജ് വധശ്രമക്കേസിൽ ഒളിവിലുള്ള 10 പ്രതികൾക്കായി വീടുകൾ കേന്ദ്രീകരിച്ച് പൊലീസ് വ്യാപക തിരച്ചിൽ ആരംഭിച്ചു. മുഖ്യ പ്രതികളിൽ ഉൾപ്പെട്ട അമർ, ഇബ്രാഹിം, രഞ്ജിത്ത് ഉൾപ്പെടെ 10 പേർക്കായാണ് അന്വേഷണം ഊർജ്ജിതമാക്കിയത്. ഒളിവിലുള്ള ഇവർക്കായി കോളേജ് ഹോസ്റ്റലിലും, പിഎംജി സ്റ്റുഡന്റ് സെന്ററിലും ഉൾപ്പെടെ പൊലീസ് നേരത്തെ തിരച്ചിൽ നടത്തിയിരിന്നു. ഒരാഴ്ച പിന്നിട്ടിട്ടും പ്രതികളെ പിടികൂടാനാകാത്തത് പൊലീസ് വീഴ്ച മൂലമാണെന്ന ആക്ഷേപം ഉയർന്നതിന് പിന്നാലെയാണ് ഇവരുടെ വീടുകൾ കേന്ദ്രീകരിച്ച് തെരച്ചിൽ വ്യാപകമാക്കിയത്. പ്രതികൾക്കായി ഇന്നു തന്നെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും.

അതിനിടെ സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കെഎസ്‌യു നടത്തുന്ന നിരാഹാര സമയം ഒരാഴ്ച പിന്നിട്ടു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top