യൂണിവേഴ്‌സിറ്റി കോളേജ് വധശ്രമക്കേസ്; ഒളിവിലുള്ള 10 പേർക്കായി വീടുകൾ കേന്ദ്രീകരിച്ച് വ്യാപക തിരച്ചിൽ

യൂണിവേഴ്‌സിറ്റി കോളേജ് വധശ്രമക്കേസിൽ ഒളിവിലുള്ള 10 പ്രതികൾക്കായി വീടുകൾ കേന്ദ്രീകരിച്ച് പൊലീസിന്റെ വ്യാപക തിരച്ചിൽ. പ്രതികൾക്കായി ഉടൻ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും. പ്രതികൾക്കെതിരെ ക്രിമിനൽ ഗൂഡാലോചനക്കുറ്റം ചുമത്തുന്ന കാര്യത്തിൽ നിയമോപദേശം തേടാനും പൊലീസ് തീരുമാനിച്ചു.
അതേസമയം, യൂണിവേഴ്‌സിറ്റി കോളേജ് വിവാദങ്ങളിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കെഎസ്.ു നടത്തുന്ന നിരാഹാര സമരം ഏഴാം ദിവസവും തുടരുകയാണ്.
യൂണിവേഴ്‌സിറ്റി കോളേജ് വധശ്രമക്കേസിൽ മുഖ്യ പ്രതികളിൽ ഉൾപ്പെട്ട അമർ, ഇബ്രാഹിം, രഞ്ജിത്ത് ഉൾപ്പെടെ 10 പേർക്കായാണ് അന്വേഷണം ഊർജ്ജിതമാക്കിയത്. ഒളിവിലുള്ള ഇവർക്കായി കോളേജ് ഹോസ്റ്റലിലും, പിഎംജി സ്റ്റുഡന്റ് സെന്ററിലും ഉൾപ്പെടെ പൊലീസ് നേരത്തെ തിരച്ചിൽ നടത്തിയിരിന്നു. ഒരാഴ്ച പിന്നിട്ടിട്ടും പ്രതികളെ പിടികൂടാനാകാത്തത് പൊലീസ് വീഴ്ച മൂലമാണെന്ന ആക്ഷേപം ഉയർന്നതിന് പിന്നാലെയാണ് ഇവരുടെ വീടുകൾ കേന്ദ്രീകരിച്ച് തെരച്ചിൽ വ്യാപകമാക്കിയത്. പ്രതികൾക്കായി ഇന്നു തന്നെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും.
കേസിലെ മൂന്നാം പ്രതി അമർ തിരുവനന്തപുരം ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. ഇവർക്കെതിരെ ക്രിമിനൽ ഗൂഡാലോചനക്കുറ്റം ചുമത്തുന്ന കാര്യത്തിൽ നിയമോപദേശം തേടാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. അതേസമയം സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കെഎസ്‌യു നടത്തുന്ന നിരാഹാര സമയം ഒരാഴ്ച പിന്നിട്ടു.
സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് എബിവിപി സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിവന്ന 72 മണിക്കൂർ ധർണ അവസാനിപ്പിച്ചു. ധർണയുടെ സമാപന പരിപാടി മുൻ ഡിജിപി ടി പി സെൻകുമാർ ഉദ്ഘാടനം ചെയ്തു. നാളെ യൂണിവേഴ്‌സിറ്റി കോളേജ് തുറക്കുന്ന പശ്ചാത്തലത്തിൽ വലിയ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ പ്രതിപക്ഷ വിദ്യാർഥി യുവജന സംഘനകൾ തീരുമാനിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here