നിരവധി പേരെ ജീവിതത്തിലേക്ക് കൈപിടിച്ചു ഉയര്‍ത്തിയ രഘുനാഥിന് കൈത്താങ്ങില്ലാതെ കഷ്ടതകളിലേക്ക്

മഹാപ്രളയത്തിനു ഒരാണ്ടു തികയുമ്പോള്‍ പ്രളയത്തില്‍ നിന്ന് സ്വന്തം നാടിനെ രക്ഷിക്കാന്‍ ജീവന്‍ പണയപ്പെടുത്തി മുന്നോട്ടു വന്ന ചില ആളുകളുണ്ട്. ആറന്‍മുള എഴീക്കാട് പ്രദേശമാകെ പ്രളയത്തില്‍ മുങ്ങിയപ്പോള്‍ വള്ളത്തില്‍ നൂറുകണക്കിനാളുകളെ രക്ഷപ്പെടുത്തിയ രാഘുനാഥന്‍ മഴ വീണ്ടും എത്തിയതോടെ തന്റെ പഴയ വള്ളം പുതുക്കി പണിയുകയാണ്.

മഹാപ്രളയത്തില്‍ നാടു മുങ്ങിയപ്പോള്‍ ഉപജീവനമാര്‍ഗമായ തന്റെ കൊച്ചു വള്ളത്തില്‍ നിരവധി ആളുകളെയാണ് രഘുനാഥന്‍ ജീവിതത്തിലേക്ക് പിടിച്ചു കയറ്റിയത്. മഴ ഒന്നു കനത്തതോടെ കേടുപാടുകള്‍ പറ്റിയ വള്ളം രഘുനാഥന്‍ ഇപ്പോള്‍ പുതുക്കി പണിയുകയാണ്. പ്രളയത്തിന്റെ പേടിപ്പെടുത്തുന്ന ഓര്‍മ്മയില്‍ ഒരു മുന്‍കരുതലേന്നോണം.

പ്രളയത്തില്‍ രഘുനാഥന്റെ വീടിനും നാശനഷ്ടമുണ്ടായി പക്ഷെ വീടു പുതുക്കി പണിയുവാന്‍ സഹായം ലഭിച്ചില്ല. പ്രളയ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ രാഹുല്‍ ഗാന്ധി രഘുനാഥനെ വീട്ടില്‍ എത്തി അഭിനന്ദിച്ചതോടെ ചിലര്‍ക്കുണ്ടായ രാഷ്ട്രീയ വൈരാഗ്യമാണ് ആനൂകൂല്യങ്ങള്‍ നിഷേധിക്കാന്‍ കാരണമെന്നാണ് രഘുനാഥന്റെ പരിഭവം. രാഹുല്‍ ഗാന്ധി അഭിനന്ദിച്ച രഘു നാഥനു വീടു നിര്‍മ്മിക്കാന്‍ അഞ്ച് ലക്ഷം രൂപ നല്‍കുമെന്നാണ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ വാഗ്ദാനം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top