അബുദാബി വിമാനത്താവളത്തിലെ മിഡ് ഫീൽഡ് ടെർമിനൽ ഈ വർഷം ഒക്ടോബറോടെ കമ്മീഷൻ ചെയ്യും

അബുദാബി വിമാനത്താവളത്തിലെ മിഡ് ഫീൽഡ് ടെർമിനൽ ഈ വർഷം ഒക്ടോബറോടെ കമ്മീഷൻ ചെയ്യും. 1900 കോടിയിലേറെ ദിർഹം ചെലവഴിച്ചാണ് മിഡ്‌ഫീൽഡ് ടെർമിനൽ പൂർത്തിയാക്കിയത്.ഇതോടെ ഗൾഫ് മേഖലയിൽ ഏറ്റവും കൂടുതൽ യാത്രക്കാർക്ക് സുഗമമായി യാത്രചെയ്യാൻ സാധിക്കുന്ന വിമാത്താവളങ്ങളിലൊന്നായി മാറുകയാണ് അബുദാബി അന്താരാഷ്ട്ര വിമാനത്താവളം.
അബുദാബി അന്താരാഷ്ട്ര വിമാത്താവളത്തിൽ പുതിയതായി പൂർത്തിയാക്കിയ മിഡ്‌ഫീൽഡ് ടെർമിനൽ ഈ വർഷം അവസാനത്തോടെ പ്രവർത്തനം ആരംഭിക്കും.കമ്മീഷൻ ചെയ്യുന്നതിന് മുൻപുള്ള അവസാനവട്ട നടപടികൾ ഇതിനോടകം പൂർത്തിയായി.1900 കോടിയിലേറെ ദിർഹം ചെലവഴിച്ചാണ് മിഡ്‌ഫീൽഡ് ടെർമിനൽ പൂർത്തിയാക്കിയത്. ജൂൺ അവസാന വാരം 800 ഓളം വോളന്റിയർ മാരുടെ നേതൃത്വത്തിൽ രണ്ട് എത്തിഹാദ് വിമാനങ്ങൾ യാത്രക്കാരുമായി 80 മിനിറ്റോളം പരിശീലന പറക്കൽ നടത്തി. ഇമിഗ്രേഷൻ , സുരക്ഷാ നടപടികൾ, ബാഗേജ് കൈകാര്യം ചെയ്യൽ, കസ്റ്റംസ് പരിശോധനാ,യാത്രക്കാരെ സ്വീകരിക്കുന്നതിനും യാത്ര അയക്കുന്നതിനുമുള്ള നടപടിക്രമങ്ങൾ എന്നിവയെല്ലാം വിജയകരമായി പൂർത്തിയാക്കി.
പുതിയ ടെർമിനൽ പ്രവർത്തനം തുടങ്ങുന്നതോടെ മണിക്കൂറിൽ 8500 യാത്രക്കാർക്ക് സുഗമമായി യാത്ര ചെയ്യുന്നതിനും ദിനവും 5 ലക്ഷത്തോളം ബാഗേജുകൾ കൈകാര്യം ചെയ്യുന്നതിനും വർഷംതോറും നാലരകോടിയിലേറെ യാത്രക്കാരെ ഉൾക്കൊള്ളാൻ അബുദാബി അന്താരഷ്ട്ര വിമാനത്താവളത്തിന് സാധിക്കുമെന്നും അധികൃതർ അറിയിച്ചു.ഇതോടെ ഗൾഫ് മേഖലയിൽ ഏറ്റവും കൂടുതൽ യാത്രക്കാർക്ക് സുഗമമായി യാത്രചെയ്യാൻ സാധിക്കുന്ന വിമാത്താവളങ്ങളിലൊന്നായി മാറുകയാണ് അബുദാബി അന്താരാഷ്ട്ര വിമാനത്താവളം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here