ബോറിസ് ജോൺസൺ ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി

ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായും കൺസർവേറ്റിവ് പാർട്ടി നേതാവായും ബോറിസ് ജോൺസണെ തെരഞ്ഞെടുത്തു. ലണ്ടനിലെ മുൻ മേയർ കൂടിയായ ബോറിസ് ജോൺസൺ വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ടിനെ പിന്തള്ളിയാണ് പ്രധാനമന്ത്രി സ്ഥാനം ഉറപ്പിച്ചത്. കൺസർവേറ്റീവ് പാർട്ടി നേതാവിനെ കണ്ടെത്താനായി നടന്ന വോട്ടെടുപ്പിൽ 66 ശതമാനം വോട്ടാണ് ജോൺസൺ നേടിയത്. പ്രധാനമന്ത്രിയായി ബോറിസ് ജോൺസൺ നാളെ ചുമതലയേൽക്കും. ബ്രെക്‌സിറ്റ് കരാർ വിഷയത്തെ തുടർന്ന് തെരേസ മേ രാജി വയ്ക്കുന്ന സാഹചര്യത്തിലാണ് പിൻഗാമിയായി ജോൺസൺ അധികാരത്തിലേക്കെത്തുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top