വയനാട്ടിൽ നടുറോഡിൽ സ്ത്രീക്കും ഭർത്താവിനും ക്രൂരമർദനം; കേസെടുക്കാൻ വനിതാ കമ്മീഷൻ നിർദേശം നൽകി

വയനാട് അമ്പലവയലിൽ നടുറോഡിൽ വെച്ച് സ്ത്രീയെയും ഭർത്താവിനെയും മർദിച്ച സംഭവത്തിൽ കേസെടുക്കാൻ വനിതാ കമ്മീഷൻ നിർദേശം നൽകി. സ്ത്രീയെ മർദിച്ച സംഭവം അപലപനീയമാണെന്നും ശക്തമായ നടപടിയെടുക്കാൻ പൊലീസിനോട് ആവശ്യപ്പെടുമെന്നും വനിതാ കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈൻ പറഞ്ഞു. തമിഴ്‌നാട് സ്വദേശികളായ ദമ്പതിമാർക്ക് ഞായറാഴ്ച രാത്രിയാണ് അമ്പലവയൽ ടൗണിൽ വെച്ച് മർദനമേറ്റത്. അമ്പലവയൽ സ്വദേശിയായ ഓട്ടോ ഡ്രൈവർ സജീവാനന്ദാണ് മർദിച്ചത്.

ഇയാൾ ദമ്പതിമാരെ മർദിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പിന്നീട് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ സംഭവത്തിൽ പരാതി ലഭിക്കാത്തതിനാൽ കേസെടുക്കാനാകില്ലെന്നായിരുന്നു പൊലീസിന്റെ വിശദീകരണം. എന്നാൽ മർദിക്കുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ ജില്ലാ പൊലീസ് മേധാവി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഇതിന് പിന്നാലെ സംഭവത്തിൽ സിപിഐഎം അമ്പലവയൽ ബ്രാഞ്ച് കമ്മിറ്റിയും വാട്‌സാപ്പ് യുവജന കൂട്ടായ്മയും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് ശക്തമായ നടപടി എടുത്തില്ലെങ്കിൽ സ്റ്റേഷൻ ഉപരോധമടക്കമുള്ള സമരത്തിലേക്ക് കടക്കുമെന്നും സിപിഐഎം നേതാക്കൾ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top