Advertisement

ഗോകുലം ഗ്രൂപ്പ് ഫൗണ്ടേഴ്‌സ് ഡേ ആഘോഷ പരിപാടികള്‍ ചെന്നൈയില്‍ ആരംഭിച്ചു

July 23, 2019
Google News 1 minute Read

ഗോകുലം ഗ്രൂപ്പ് ഫൗണ്ടേഴ്‌സ് ഡേ ആഘോഷ പരിപാടികള്‍ ചെന്നൈയില്‍ ആരംഭിച്ചു. ഫ്‌ലവേഴ്‌സ് ഗ്രൂപ്പ് ചെയര്‍മാനും പ്രമുഖ വ്യവസായിയുമായ ഗോകുലം ഗോപാലന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ഗോകുലം ഫൗണ്ടേഴ്‌സ് ഡേ സംഘടിപ്പിച്ചിരിക്കുന്നത്. ചലച്ചിത്ര താരങ്ങളായ മഞ്ജു വാര്യര്‍, ആര്യ, ഫ്‌ളവേഴ്‌സ് ടിവി മാനേജിംഗ് ഡയറക്ടര്‍ ശ്രീകണ്ഠന്‍ നായര്‍ എന്നിവര്‍ ചടങ്ങില്‍ മുഖ്യാതിഥികളാണ്.

പ്രമുഖ വ്യവസായിയും ഫ്‌ളവേഴ്‌സ് ഗ്രൂപ്പ് ചെയര്‍മാനുമായ ശ്രീ ഗോകുലം ഗോപാലന്റെ 76-ാം ജന്മ ദിനത്തോടനുബന്ധിച്ചുള്ള പരിപാടികളാണ് കേരളത്തിലും ഗോകുലം ഗ്രൂപ്പിന്റെ ഹെഡ്‌ക്വോട്ടേഴ്‌സായ ചെന്നൈയിലും നടക്കുന്നത്. ഫൗണ്ടേഴ്‌സ്‌ഡേ, സ്റ്റാഫ്‌ഡേ എന്ന രീതിയിലാണ് ആഘോഷ പരിപാടികള്‍ നടക്കുന്നത്. ഇന്ന വൈകിട്ട് വരെ നീളുന്ന ചടങങിന്റെ ഉദ്ഘാടന പരിപാടികളാണ് ഇപ്പോള്‍ നടക്കുന്നത്.

കേരളത്തില്‍ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലാണ് പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഗോലുലം ഗ്രൂപ്പിന്റെ 2000 ത്തോളം വുരുന്ന സ്റ്റാഫുകളാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here