ബെയിലിനെ അപമാനിച്ചിട്ടില്ലെൻ സിദാൻ; ബയേണിനെതിരെ കളിക്കാതിരുന്നത് സ്വന്തം ഇഷ്ടപ്രകാരം

ബെയിലിനെ അപമാനിച്ചുവെന്ന വാർത്തകൾ തള്ളി റയൽ മാഡ്രിഡ് പരിശീലകൻ സിനദിൻ സിദാൻ. ബയേണിനെതിരെ ബെയിൽ കളിക്കാതിരുന്നത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും ക്ലബ് വിടാൻ ബെയിൽ തീരുമാനിച്ചിട്ടുണ്ടെന്നും സിദാൻ പറഞ്ഞു.

“ഞാൻ ഒരാളെയും അപമാനിച്ചിട്ടില്ല, കുറഞ്ഞ പക്ഷം ബെയിലിനെയെങ്കിലും. ബെയിലിൻ്റെ യാത്ര പറയലുമായി ബന്ധപ്പെട്ട് ക്ലബ് ചിലതൊക്കെ ചെയ്യുന്നുണ്ടെന്നു മാത്രമാണ് ഞാൻ പറഞ്ഞത്. കഴിഞ്ഞ കളിയിൽ ബെയിൽ സ്വയം കളിക്കണ്ട എന്ന് തീരുമാനിക്കുകയായിരുന്നു.”- സിദാൻ പറഞ്ഞു.

ബെയിൽ ക്ലബ് വിടാനൊരുങ്ങുകയാണെന്നും ഇത് എല്ലാവരുടെയും നല്ലതിനു വേണ്ടിയാണെന്നുമായിരുന്നു സിദാൻ്റെ പ്രസ്താവന. ഇതിനെതിരെയാണ് ബെയിലിൻ്റെ ഏജൻ്റ് ജൊനാതൻ ബാർനറ്റ് സിദാനെതിരെ രംഗത്തു വന്നത്. സിദാൻ ഒരു അപമാനമാണെന്നു പറഞ്ഞ ബാർനറ്റ് റയൽ മാഡ്രിഡിനു വേണ്ടി ഒട്ടേറെ നല്ല പ്രകടനങ്ങൾ നടത്തിയ ഒരു കളിക്കാരനോട് യാതൊരു ബഹുമാനവും സിദാനില്ല എന്നും ആരോപിച്ചിരുന്നു. റയൽ വിടാനുള്ള ആലോചനകൾ നടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top