ഉളിക്കലില്‍ ജീപ്പ് മറിഞ്ഞ് കാണാതായ ലിതീഷിന്റെ മൃതദേഹം കണ്ടെത്തി

കണ്ണൂര്‍ ഉളിക്കലില്‍ ജീപ്പ് മറിഞ്ഞ് കാണാതായ ലിതീഷിന്റെ മൃതദേഹം കണ്ടെത്തി. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു അപകടം. അപകടം നടന്ന സ്ഥലത്ത് നിന്നും അര കിലോമീറ്റര്‍ താഴെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

Read more: ഇരിട്ടിയില്‍ ജീപ്പ് പുഴയിലേക്ക് മറിഞ്ഞ് കാണാതായ യുവാവിന് വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജിതം

രണ്ടുദിവസമായി ഫയര്‍ഫോഴ്‌സും പോലീസും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തിയിരുന്നു. മാട്ടറ മണിക്കടവ് റൂട്ടിലെ ചപ്പാത്ത് പാലത്തില്‍ വച്ചായിരുന്നു ജീപ്പ് പുഴയിലേക്ക് മറിഞ്ഞത്. ജീപ്പില്‍ ഉണ്ടായിരുന്ന മൂന്നു പേര്‍ നീന്തി രക്ഷപ്പെട്ടിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top