Advertisement

ഉത്തരേന്ത്യയില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 185 ആയി

July 23, 2019
Google News 0 minutes Read

ഉത്തരേന്ത്യയിലും വടക്ക്കിഴക്കന്‍ സംസ്ഥാനങ്ങളിലും പ്രളയക്കെടുതിയും മഴക്കെടുതിയിലും മരിച്ചവരുടെ എണ്ണം 185 ആയി. അസമില്‍ അറുപത്തി ആറും ബീഹാറില്‍ 102 പേരും മരിച്ചു. ബിഹാറിലെ മുസഫര്‍പൂര്‍, മധുബനി, സീതാമര്‍ഹി ജില്ലകളില്‍ ശക്തമായ മഴ പെയ്യുകയാണ്.

മഴ കനത്താല്‍ ജല നിരപ്പ് ഇനിയും ഉയരുമോ എന്ന ആശങ്കയിലാണ് ജനങ്ങള്‍.12 ജില്ലകളിലായി 72 ലക്ഷത്തോളം ജനങ്ങള്‍ ദുരിതത്തില്‍ കഴിയുകയാണ്. 20 സംഘ ദുരന്തനിവാരണ സേനയുടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുന്നു. അസമില്‍ 18 ജില്ലകളിലായി 30 ലക്ഷത്തിലധികം ജനങ്ങള്‍ പ്രളയത്തില്‍ കഴിയുകയാണ്. 757 ക്യാമ്പുകളിലായി 97000 ജനങ്ങളാണ് കഴിയുന്നത്. കാസിരംഗ ദേശീയ പാര്‍ക്കില്‍ പത്ത് കണ്ടാമൃഗം അടക്കം 187 മ്യഗങ്ങള്‍ ചത്തു. ബ്രഹ്മപുത്ര നദിയിലെ ജല നിരപ്പില്‍ നേരിയ കുറവുണ്ടായി. ചിലയിടങ്ങില്‍ വെള്ളമിറങ്ങി. പ്രളയം ഒഴിവാകാന്‍ ഇനിയും ദിവസങ്ങള്‍ എടുക്കുമെന്ന് ദുരന്ത നിവാരണ സേന അറിയിച്ചു. ഹിമാചല്‍ പ്രദേശില്‍ കനത്ത മഴയെ തുടര്‍ന്ന് സാഗ്‌ള താഴ് വരയില്‍ വെള്ളം കയറി. ഹിമാചല്‍ പ്രദേശിന്റെ ചിലയിടങ്ങളില്‍ മഴ തുടരുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here