സൗദിയില്‍ 24 മണിക്കൂറും കടകള്‍ തുറക്കണമെങ്കില്‍ പ്രത്യേക ഫീസ് ഈടാക്കും

സൗദിയില്‍ ഇരുപത്തിനാല് മണിക്കൂറും കടകള്‍ തുറക്കണമെങ്കില്‍ പ്രത്യേക ഫീസ് ഈടാക്കും. ഒരു ലക്ഷം റിയാലോ അതിനു താഴെയോ ആയിരിക്കും ഫീസ് ഈടാക്കുകയെന്നു ബന്ധപ്പെട്ടവര്‍ വെളിപ്പെടുത്തി. ഇതുസംബന്ധമായ മാര്‍ഗ നിര്‍ദേശങ്ങള്‍ ഉടന്‍ പ്രസിദ്ധീകരിക്കും.
ഇരുപത്തിനാല് മണിക്കൂറും കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിന് കഴിഞ്ഞയാഴ്ചയാണ് സൗദി മന്ത്രിസഭ അംഗീകാരം നല്‍കിയത്. ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥാപനങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്ന് പ്രത്യേക അനുമതിപത്രം വാങ്ങണം. ഇതിനു വര്‍ഷത്തില്‍ പരമാവധി ഒരു ലക്ഷം റിയാല്‍ മാത്രമേ ഫീസ് ഈടാക്കുകയുള്ളൂ. വ്യാപാര സ്ഥാപനങ്ങളുടെ രീതിക്കനുസരിച്ച് ഫീസില്‍ മാറ്റം ഉണ്ടാകുമെന്നാണ് സൂചന.
Read Also : സൗദിയിൽ പ്രതിമാസം തൊഴിൽ നഷ്ടപ്പെട്ട് മാതൃരാജ്യങ്ങളിലേക്ക് മടങ്ങുന്ന വിദേശി എഞ്ചിനീയർമാരുടെ എണ്ണം 300
നഗര ഗ്രാമകാര്യ മന്ത്രാലയം ഇതുസംബന്ധമായ മാര്‍ഗ നിര്‍ദേശങ്ങള്‍ തയ്യാറാക്കി വരികയാണ്. ഇത് തയ്യാറായാല്‍ മൂന്നു മാസത്തിനകം നിയമം പ്രാബല്യത്തില്‍ വരുമെന്നാണ് സൂചന. ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന കടകളില്‍ തൊഴിലാളികളുടെ ജോലിസമയം സംബന്ധമായ മാര്‍ഗ നിര്‍ദേശങ്ങള്‍ സൗദി തൊഴില്‍ മന്ത്രാലയം പ്രസിദ്ധീകരിക്കും. ഈ നിയമം രാജ്യത്തെ വ്യാപാര മേഖലയ്ക്കും തൊഴില്‍ വിപണിക്കും കൂടുതല്‍ ഉണര്‍വ് ഉണ്ടാക്കുമെന്നാണ് പ്രതീക്ഷ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here