കര്‍ണാടകയില്‍ നിര്‍ണായക നീക്കങ്ങള്‍; മന്ത്രിസഭാ രൂപീകരണത്തിന് ബിജെപി ഇന്ന് അവകാശ വാദം ഉന്നയിച്ചേക്കും

കര്‍ണാടകയില്‍ മന്ത്രിസഭാ രൂപീകരണത്തിന് ബിജെപി ഇന്ന് അവകാശ വാദം ഉന്നയിച്ചേക്കും . വിമത എം എല്‍ എ മാരുടെ അയോഗ്യത വിഷയത്തില്‍ സ്പീക്കറുടെ തീരുമാനവും ഇന്നുണ്ടാവുമെന്ന് സൂചന. മുംബൈയില്‍ തങ്ങുന്ന വിമത എം എല്‍ എമാര്‍ ഇന്ന് ബെംഗളൂരുവില്‍ തിരിച്ചെത്തിയേക്കും.

ഈ നിയമസഭയുടെ തുടക്കത്തില്‍ കേവലം 56 മണിക്കൂര്‍ മാത്രം മുഖ്യമന്ത്രിയായിരുന്ന ബി എസ് യെദ്യൂരപ്പ വീണ്ടും കര്‍ണാടക മുഖ്യമന്ത്രിയായേക്കും. യെദ്യൂരപ്പ മുഖ്യമന്ത്രിയായാല്‍ ഈ കസേരയില്‍ അദ്ദേഹത്തിന് നാലാമൂഴം . ആഖജ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് യദ്യൂരപ്പയുടെ പിന്‍ഗാമിയായി സിടി രവി വന്നേക്കാം. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി ജെ പി അധ്യക്ഷന്‍ അമിത് ഷാ എന്നിവരുമായി ചര്‍ച്ച ചെയ്തിട്ടേ ഗവര്‍ണറെ കാണാന്‍ പോകുമെന്ന് യദ്യൂരപ്പ വ്യക്തമാക്കി.

വിമതരെ അയോഗ്യരാക്കിയാലും രാജി സ്വീകരിച്ചാലും 15 മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് ഉറപ്പാണ്. 6 പേരുടെ ഭൂരിപക്ഷമാണ് നിലവില്‍ ബിജെപിക്കുള്ളത്. ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ദളും ജീവന്മരണ പോരാട്ടമാകും നടത്തുക. ദള്‍ – കോണ്‍ഗ്രസ് സഖ്യം തുടരുന്ന കാര്യത്തിലും അനിശ്ചിതത്വമുണ്ട്. ഹൈക്കമാന്റ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് കെജെ ജോര്‍ജ് പറഞ്ഞു.

സ്പീക്കറെ കാണാന്‍ വിമത എംഎല്‍എമാര്‍ നാലാഴ്ച സമയം ചോദിച്ചിട്ടുണ്ട്. ബിജെപി പുതിയ സ്പീക്കറെ വൈകാതെ നിശ്ചയിക്കുമെന്നതിനാല്‍ നിലവിലെ സ്പീക്കര്‍ ഗഞ രമേഷ് കുമാര്‍ വേഗം തീരുമാനമെടുക്കുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് – ദള്‍ നേതൃത്വം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top