മുക്കത്ത് ഭക്ഷ്യ സുരക്ഷ വിഭാഗം നടത്തിയ പരിശോധനയില്‍ മായം കലര്‍ത്തിയ വെളിച്ചണ്ണ കണ്ടെത്തി

കോഴിക്കോട് മുക്കത്ത് ഭക്ഷ്യ സുരക്ഷ വിഭാഗം നടത്തിയ പരിശോധനയില്‍ മായം കലര്‍ത്തിയ വെളിച്ചണ്ണ കണ്ടെത്തി. മലബാര്‍ ടേസ്റ്റിയെന്ന ബ്രാന്റിലാണ് മായം കണ്ടത്തിയത്. പരിശോധനയുടെ പശ്ചാത്തലത്തില്‍ ഈ വെളിച്ചെണ്ണ നിരോധിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിച്ചു.

ഭക്ഷ്യ സുരക്ഷാ വിഭാഗവും, കോഴിക്കോട് റീജിണല്‍ മൊബൈല്‍ ലാബ് സ്‌ക്വാഡും നടത്തിയ പരിശോധനയിലാണ് മായം കലര്‍ന്ന വെളിച്ചെണ്ണ കണ്ടെത്തി. മലബാര്‍ ടേസ്റ്റിയെന്ന വെളിച്ചെണ്ണയിലാണ് മായം ചേര്‍ത്തതായി കണ്ടെത്തിയത്. നേരത്തെ ബാലുശ്ശേരിയില്‍ നിന്നും പരിശോധിച്ച ഇതേ ബ്രാന്‍ഡ് വെളിച്ചെണ്ണയില്‍ മായം കണ്ടെത്തിയിരുന്നു.

ഈ പശ്ചാത്തലത്തില്‍ ഈ വെളിച്ചെണ്ണ നിരോധിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് തിരുവമ്പാടി സര്‍ക്കിള്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍  രഞ്ജിത്ത് പി.ഗോപി പറഞ്ഞു. വെളിച്ചെണ്ണയ്ക്ക് പുറമെ കുപ്പിവെള്ളം, ശര്‍ക്കര, പാചക എണ്ണ, തേയില, പാല്‍, കറി പൗഡറുകള്‍ എന്നിവയും സംഘം പരിശോധിച്ചു. ഇവയില്‍ പ്രാഥമിക പരിശോധനയില്‍ മായം കണ്ടെത്തിയിട്ടില്ലെന്നും ശര്‍ക്കരയുടെ നിറം കൂട്ടാന്‍ മായം കലര്‍ത്തിയിട്ടുണ്ടോ എന്നറിയില്‍ കൂടുതല്‍ പരിശോധനക്കായി ശര്‍ക്കരയുടെ സാമ്പിള്‍ കോഴിക്കോട്ടെ ലാബിലേക്ക് അയച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു .

ഓരോ മാസവും സംസ്ഥാനത്തെ ഓരോ നിയമസഭാ മണ്ഡലങ്ങളില്‍ നടത്തുന്ന പരിശോധനയുടെ ഭാഗമായാണ് സ്‌ക്വാഡ് മുക്കത്തെത്തി പരിശോധന നടത്തിയത്. ജില്ലയിലെ വിവിധ കമ്പനികള്‍ നിര്‍മിക്കുന്ന വെളിച്ചെണ്ണയ്ക്ക് പുറമെ പാലക്കാട്, കോയമ്പത്തൂര്‍, പൊള്ളാച്ചി എന്നിവിടങ്ങളില്‍ നിന്ന് വിവിധ പേരുകളില്‍ വലിന്‍തോതില്‍ വെളിച്ചെണ്ണയെത്തുന്നുണ്ടെന്നും ഇതിന്റെ ഗുണനിലവാരം പരിശോധിക്കുമെന്നും സംഗം അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top