തൃശൂരിൽ റിട്ടയേർഡ് അധ്യാപകന് നാട്ടുകാരുടെ ക്രൂരമർദനം; വീഡിയോ

തൃശൂർ എളവള്ളിയിൽ റിട്ടയേർഡ് അധ്യാപകന് നാട്ടുകാരുടെ ക്രൂരമർദനം. വീടിന്റെ മതിൽ പൊളിച്ചത് ചോദ്യം ചെയ്ത അധ്യാപകൻ സുഗുണ(78)ന്റെ കൈ തല്ലിയൊടിച്ചു. മർദനത്തിൽ തലക്ക് പരിക്കേറ്റ സുഗുണൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പാവറട്ടി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. വീടിന്റെ മതിൽ പൊളിച്ചത് ചോദ്യം ചെയ്തതിനെ തുടർന്ന് സുഗുണനെ പത്തോളം പേർ കൂട്ടം ചേർന്നു മർദിക്കുകയായിരുന്നു. മർദനത്തെ തുടർന്ന് അബോധാവസ്ഥയിലായ സുഗുണനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവം കണ്ടുനിന്നവരിലൊരാൾ പകർത്തിയ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരച്ചിരുന്നു.

സുഗുണന് നേർക്ക് പത്തോളം പേർ സംഘം ചേർന്ന് ആക്രോശിക്കുന്നതും ഇതിൽ ചിലർ ക്രൂരമായി മർദിക്കുന്നതും വീഡിയോ ദൃശ്യങ്ങളിൽ ഉണ്ട്. പലവട്ടം മുഖത്ത് ആഞ്ഞടിക്കുന്നുണ്ട്. കൂട്ടത്തിലൊരാൾ പ്രായം പോലും പരിഗണിക്കാതെ ഇദ്ദേഹത്തെ അടിച്ചു നിലത്തു വീഴ്ത്തുന്നതും ദൃശ്യങ്ങളിലുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top