ടെസ്റ്റ് റാങ്കിംഗ്: കോലിയും ഇന്ത്യയും ഒന്നാമത് തന്നെ

രാജ്യാന്തര ക്രിക്കറ്റ്‌ കൗണ്‍സിലിന്റെ ടെസ്‌റ്റ് ബാറ്റ്‌സ്‌മാന്‍മാരുടെ റാങ്കിങ്ങില്‍ ഇന്ത്യന്‍ നായകന്‍ വിരാട്‌ കോലി ഒന്നാം സ്‌ഥാനം നിലനിര്‍ത്തി.ഇന്നലെ പുറത്തുവന്ന റാങ്കിങ്ങിലാണ്‌ കോലി ഒന്നാം സ്‌ഥാനം നിലനിര്‍ത്തിയത്‌. 922 പോയിന്റാണു നായകന്റെ നേട്ടം. രണ്ടാം സ്‌ഥാനത്ത്‌ ന്യൂസീലന്‍ഡ്‌ നായകന്‍ കെയ്‌ന്‍ വില്ല്യംസണാണ്‌. ഒന്നാംസ്‌ഥാനക്കാരനെക്കാള്‍ ഒമ്പത്‌ പോയിന്റ്‌ കുറവാണ്‌ വില്ല്യംസണിന്‌. 881 പോയിന്റുള്ള ചേതേശ്വര്‍ പൂജാര മൂന്നാം സ്‌ഥാനത്തുണ്ട്‌.

ടെസ്‌റ്റ് ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജ മൂന്നാം സ്‌ഥാനത്തുണ്ട്‌. വെസ്‌റ്റ് ഇന്‍ഡീസിന്റെ ജേസൻ ഹോള്‍ഡറാണ്‌ ഒന്നാമത്‌. പട്ടികയിൽ ബംഗ്ലാദേശ്‌ താരം ഷാക്കിബ്‌ അല്‍ ഹസൻ രണ്ടാം സ്ഥാനത്തുണ്ട്

ടെസ്‌റ്റ് റാങ്കിങ്ങില്‍ ഇന്ത്യ ഒന്നാം സ്‌ഥാനത്ത്‌ തുടരുകയാണ്‌. ന്യൂസിലന്‍ഡ്‌, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്‌, ഓസ്‌ട്രേലിയ എന്നിവര്‍ യഥാക്രമം രണ്ടു മുതല്‍ അഞ്ചു വരെ ഇടംപിടിച്ചു.

ബൗളര്‍മാരുടെ പട്ടികയില്‍ ജഡേജ ആറാമതും ആര്‍ അശ്വിന്‍ പത്താമതുമാണ്‌. ഓസ്‌ട്രേലിയയുടെ പാറ്റ്‌ കമ്മിന്‍സ്‌ ഒന്നാമതും ഇംഗ്ലണ്ടിന്റെ പേസര്‍ ജെയിംസ്‌ ആന്‍ഡേഴ്‌സണ്‍ രണ്ടാമതുമാണ്‌. ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാഡയാണു മൂന്നാമത്‌. റബാഡയെ മറികടന്നാണ് ആൻഡേഴ്സൺ രണ്ടാം സ്ഥാനത്തെത്തിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top