ബംഗാളിൽ യുവതിയുടെ വയറിൽ നിന്നും ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത് 1.5 കിലോഗ്രാം സ്വർണം

ബംഗാളിൽ യുവതിയുടെ വയറിൽ നിന്നും ശസ്ത്രക്രിയയിലൂടെ 1.5 കിലോഗ്രാം സ്വർണം നീക്കം ചെയ്തു. മാനസീകാസ്വാസ്ഥ്യമുള്ള യുവതിയുടെ വയറിൽ നിന്നുമാണ് സ്വർണം നീക്കം ചെയ്തത്.

അഞ്ച് രൂപയുടേയും, പത്ത് രൂപയുടേയും നാണയങ്ങളും, മാല, മുക്കുത്തി, കമ്മൽ, വള, പാദസ്വരം തുടങ്ങിയ ആഭരണങ്ങളുമാണ് 26 കാരിയായ യുവതിയുടെ വയറിൽ നിന്നും കണ്ടെത്തിയത്.

Read Also : വന്ധ്യതാ ചികിത്സക്കെത്തിയ യുവാവിന്റെ ശരീരത്തിൽ സ്ത്രീ അവയവങ്ങൾ; ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത് ഡോക്ടർമാർ

സ്വർണാഭരണങ്ങൾക്കൊപ്പം ചെമ്പ്, പിച്ചള എന്നീ ആഭരണങ്ങളുമുണ്ടായിരുന്നു. വീട്ടിൽ നിന്നും സ്വർണാഭരണങ്ങൾ കാണാതാവുന്നത് ശ്രദ്ധയിൽപ്പെട്ട പെൺകുട്ടിയുടെ അമ്മ മർഗ്രാം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എന്ത് കഴിച്ചാലും പെൺകട്ടി ഛർദ്ദിക്കുമായിരുന്നു. ഡോക്ടറെ കാണിച്ചപ്പോഴാണ് പെൺകുട്ടിയുടെ വയറിൽ ആഭരണങ്ങളുള്ള കാര്യം അറിയുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top