Advertisement

കേരളത്തിൽ വർധിച്ച് വരുന്ന സദാചാര പൊലീസിംഗ് അപലപനീയം: എം സി ജോസഫൈൻ

July 25, 2019
Google News 0 minutes Read

കേരളത്തിൽ വർധിച്ച് വരുന്ന സദാചാര പൊലീസിംഗ് അപലപനീയമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈൻ. അമ്പലവയൽ വിഷയത്തിൽ ശക്തമായ നടപടി കമ്മീഷന്റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്നും ജോസഫൈൻ പറഞ്ഞു. കൊച്ചിയിൽ വനിതാ കമ്മീഷൻ നടത്തിയ മെഗാ അദാലത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജോസഫൈൻ.

വയനാട് അമ്പലവയലിൽ ദമ്പതികളെ മർദിച്ച സംഭവത്തിലാണ് വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈന്റെ പ്രതികരണം. വിഷയത്തിൽ ശക്തമായ നടപടി കമ്മീഷന്റെ ഭാഗത്ത് നിന്നും ഉണ്ടാകും. നിയമം കൈയിലെടുക്കാൻ ആർക്കും അവകാശമില്ലെന്നും ജോസഫൈൻ പറഞ്ഞു.

മക്കളുടെ സംരക്ഷണമാവശ്യപ്പെട്ട് മാതാപിതാക്കൾ നൽകിയ അഞ്ച് പരാതികളും മകൻ കടം വാങ്ങിയ എട്ട് ലക്ഷം രൂപ തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ടുള്ള മാതാവിന്റെ പരാതിയും അദാലത്തിലെത്തി. ഈ പരാതിയിൽ നേരത്തെ ജില്ലാ കളക്ടറും വനിതാ കമ്മീഷനും മാതാവിനനുകൂലമായി ഉത്തരവുകൾ നൽകിയിരുന്നു. ഇത് നടപ്പാക്കാത്ത സാഹചര്യത്തിൽ ഇക്കാര്യത്തിൽ അടിയന്തിര ഇടപെടൽ നടത്താൻ എറണാകുളം ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി.

അദാലത്തിൽ 95 പരാതികൾ പരിഗണിച്ചതിൽ 23 എണ്ണം തീർപ്പാക്കി. ഒൻപത് പരാതികൾ അന്വേഷിക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. അടുത്ത മാസം മൂന്നിന് രണ്ടാമത്തെ അദാലത്ത് നടക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here