സന്ദീപ് വാര്യർ വീണ്ടും ഇന്ത്യ എ ടീമിൽ

മലയാളി പേസർ സന്ദീപ് വാര്യർ വീണ്ടും ഇന്ത്യ എ ടീമിൽ ഇടം നേടി. വിൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ സീനിയർ ടീമിൽ ഇടം നേടിയ പേസർ നവദീപ് സെയ്നിക്ക് പകരമാണ് സന്ദീപ് ടീമിലെത്തുക. അവസാനത്തെ രണ്ട് ടെസ്റ്റുകളിലാണ് മലയാളി പേസറെ ടീമിൽ ഉൾപ്പെടുത്തിയത്.

വെസ്റ്റിന്‍ഡീസ് എ – ഇന്ത്യ എ ടെസ്റ്റ് പരമ്പരയിലെ രണ്ടാമത്തെ മല്‍സരം ഈ മാസം 31 ന് ആരംഭിക്കും. പരമ്പരയിലെ മൂന്നാമത്തെ ടെസ്റ്റ് അടുത്ത മാസം 7 മുതല്‍ 10 വരെയാണ്. ടീമിനൊപ്പം ചേരാനായി സന്ദീപ് നാളെ വെസ്റ്റിന്‍ഡീസിലേക്ക് തിരിക്കും.

നേരത്തെ ശ്രീലങ്കക്കെതിരെ നടന്ന പരമ്പരയിലും സഞ്ജു ഇന്ത്യ എ ടീമിൽ കളിച്ചിരുന്നു. കരിയറിൽ ആദ്യമായി കഴിഞ്ഞ സീസണിൽ കൊൽക്കത്തയ്ക്കു വേണ്ടി ഐപിഎൽ കളിച്ച സന്ദീപ് ടൂർണമെൻ്റിൽ മികച്ച പ്രകടനം നടത്തി ശ്രദ്ധ നേടിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top