അബുദാബിയിൽ ടോൾ സംവിധാനം ഒക്ടോബർ 15 മുതൽ

അബുദാബിയിൽ ഒക്‌ടോബർ 15 മുതൽ ടോൾ സംവിധാനം നിലവിൽ വരും. ഇതുസംബന്ധിച്ച് രണ്ടു ദിവസമായി സോഷ്യൽ മീഡിയകളിൽ വന്ന സന്ദേശങ്ങൾ അബുദാബി ഗതാഗത വകുപ്പ് സ്ഥിരീകരിച്ചു.
അബുദാബിയിൽ തിരക്കുള്ള പ്രധാന റോഡുകളിലാണ് ടോൾ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. ഒക്ടോബർ 15 മുതൽ ഇത് നിലവിൽ വരും. അബുദാബിയിൽ ടോൾ ഏർപ്പെടുത്തുന്നു എന്ന സന്ദേശം സോഷ്യൽ മീഡിയയിലും ഇതിനെ അടിസ്ഥാമാക്കി വിവിധ ദിനപത്രങ്ങളിലും വാർത്തകൾ വന്നിരുന്നു
ഷെയ്ഖ് സായിദ് ബ്രിഡ്ജ്, ഷെയ്ഖ് ഖലീഫ ബ്രിഡ്ജ്, അൽ മക്താ ബ്രിഡ്ജ്, മുസഫ ബ്രിഡ്ജ് എന്നിവടങ്ങളിലാവും ആദ്യം ടോൾ ഏർപ്പെടുത്തുക. തിരക്കേറിയ സമയങ്ങളിൽ ടോൾ ഗേറ്റ് കടന്നുപോകാൻ വാഹനമോടിക്കുന്നവർക്ക് 4 ദിർഹമാവും ഫീസ് ഈടാക്കുക. വെള്ളിയാഴ്ചയും പൊതു അവധി ദിവസങ്ങളിലും ടോൾ ഗേറ്റുകൾ സൗജന്യമാണെന്നും രാവിലെ 7 മുതൽ 9 വരെയും വൈകുന്നേരം 5 മുതൽ 7 വരെയും ടോൾ ഗേറ്റുകൾ പ്രവർത്തിക്കുമെന്നും അധികൃതർ അറിയിച്ചു. അബുദാബി റോഡുകളിലെ ഗതാഗതം സുഗമമാക്കുന്നതിന് ടോൾ ട്രാഫിക് സംവിധാനം ഏർപ്പെടുത്താൻ യുഎഇ പ്രസിഡണ്ട് ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ 2017 ൽ ഉത്തരവിറക്കിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here