സിനിമയുടെ പ്രൊമോഷനിടെ വിജയ് ദേവരെക്കൊണ്ടയെ തള്ളിയിട്ട് ആരാധകൻ; വീഡിയോ

സിനിമയുടെ പ്രൊമോഷനിടെ തെലുങ്ക് സൂപ്പർ താരം വിജയ് ദേവരെക്കൊണ്ടയെ തള്ളിയിട്ട് ആരാധകൻ. ഡിയർ കോമ്രേഡ് എന്ന ചിത്രത്തിന്റെ പ്രെമോഷൻ പരിപാടിക്കിടെയാണ് സംഭവം. വലിയൊരു സദസിന് മുന്നിൽ പ്രസംഗിക്കുന്നതിനിടെ സ്റ്റേജിലേക്ക് ഓടിക്കയറിയ ആരാധകൻ താരത്തെ തള്ളിയിടുകയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അപ്രതിക്ഷീതമായ സംഭവത്തിൽ ദേവരെക്കൊണ്ട പകച്ചുപോകുന്നത് വീഡിയോയിലുണ്ട്.


ഇഷ്ടതാരത്തോടുള്ള സ്‌നേഹം കൊണ്ട് താരത്തെ നേരിട്ട് കണ്ട് ആശംസിക്കാനായിരുന്നു ആരാധകന്റെ ഉദ്ദേശമെങ്കിലും കൈവിട്ടു പോകുകയായിരുന്നു. വിജയ് വേദിയിൽ വീണുപോകുകയായിരുന്നു. വീഴുന്ന ദൃശ്യങ്ങൾ വീഡിയോയിൽ വ്യക്തമാണ്. വേദിയിൽ ഒപ്പമുണ്ടായിരുന്നവർ താരത്തെ പിടിച്ചെഴുന്നേൽപ്പിച്ചു. അതിനു ശേഷം താരം ആരാധകനോട് സ്‌നേഹം കാണിച്ചതാണോ അതോ ശരിക്കും ആക്രമിച്ചതാണോ എന്നു ചിരിച്ചുകൊണ്ടു ചോദിക്കുന്നതും വീഡിയോയിൽ കാണാം.

അർജുൻ റെഡ്ഡി, ഗീതാ ഗോവിന്ദം തുടങ്ങിയ ചിത്രങ്ങളിലൂടെ വളരെ പെട്ടെന്നു തെന്നിന്ത്യയെ ഇളക്കിമറിച്ച താരമാണ് വിജയ് ദേവരെക്കൊണ്ട. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് ഭരത് കമ്മ സംവിധാനം ചെയ്യുന്ന ഡിയർ കോമ്രേഡ്. തെലുങ്ക്, കന്നട, മലയാളം, തമിഴ് എന്നീ ഭാഷകളിൽ വെള്ളിയാഴ്ച ചിത്രം പുറത്തിറങ്ങും. രശ്മിക മന്ദാനയാണ് ചിത്രത്തിൽ നായിക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top