ഭർത്താവ് മറ്റൊരു പെണ്ണിനെ നോക്കി; വിമാനത്തിൽ വെച്ച് ഭർത്താവിനെ തല്ലി ഭാര്യ: വീഡിയോ

തൻ്റെ സാന്നിധ്യത്തിൽ മറ്റൊരു പെണ്ണിനെ നോക്കിയ ഭർത്താവിനെ തല്ലി ഭാര്യ. വിമാനത്തിനുള്ളിൽ വെച്ച് ഭർത്താവിനെ ലാപ്ടോപ്പു കൊണ്ട് തല്ലുന്ന ഭാര്യയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. അമേരിക്കയിൽ നിന്നാണ് സംഭവം റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

മിയാമിയില്‍ നിന്നും ലോസ് അഞ്ചല്‍സിലേക്കുള്ള വിമാനത്തില്‍ കയറിയതായിരുന്നു ദമ്പതികള്‍. വിമാനത്തില്‍ കയറിയ സമയം മുതല്‍ക്ക് തന്നെ ഭര്‍ത്താവിനോട് ഭാര്യ ദേഷ്യത്തിലായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട വിമാനത്തിലെ ജീവനക്കാര്‍ ഇവരെ അനുനയിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും ഫലമുണ്ടായില്ല.

തുടര്‍ന്ന് ഭര്‍ത്താവ് വിമാനത്തിലുണ്ടായിരുന്ന ഒരു യാത്രികയെ നോക്കിയതാണ് യുവതിയെ ദേഷ്യത്തിലാക്കിയത്. കൈയില്‍ കിട്ടിയ ലാപ്‌ടോപ്പ് ഉപയോഗിച്ചായിരുന്നു ഇവരുടെ മര്‍ദനം. ‘ഇവരെന്നെ ഉപദ്രവിക്കുന്നു’ എന്ന് നിലവിളിച്ചുകൊണ്ട് വിമാനത്തിന്റെ മുന്‍ഭാഗത്തേക്ക് ഓടിയ ഭര്‍ത്താവിനെ പിന്തുടര്‍ന്ന് ചെന്നാണ് ഭാര്യ തലയ്ക്കടിച്ചത്. ‘ഇനി മേലാല്‍ മറ്റ് സ്ത്രീകളെ നോക്കരുത്’എന്ന് പറഞ്ഞുകൊണ്ടായിരുന്നു ആക്രമണം. ദേഷ്യം മാറാതെ യുവതി കൈകൊണ്ടും ഭര്‍ത്താവിനെ മര്‍ദിക്കുന്നുണ്ട്. വിമാനത്തിനുള്ളിലെ യാത്രികരാണ് തല്ല് വിഡിയോയില്‍ പകര്‍ത്തിയത്. തുടര്‍ന്ന് ഇരുവരേയും വിമാനത്തില്‍ നിന്ന് പുറത്താക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top