കവി ആറ്റൂർ രവിവർമ അന്തരിച്ചു

മലയാളത്തിലെ പ്രമുഖനായ കവിയും വിവർത്തകനുമായ ആറ്റൂർ രവിവർമ അന്തരിച്ചു. 88 വയസായിരുന്നു. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം, എഴുത്തച്ഛൻ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്

തൃശ്ശൂർ ജില്ലയിലെ ആറ്റൂരിൽ 1930 ഡിസംബർ 27 ന് കൃഷ്ണൻ നമ്പൂതിരിയുടെയും അമ്മിണിയമ്മയുടെയും മകനായാണ് രവിവർമ ജനിച്ചത്. മലയാളത്തിൽ ബിരുദാനന്തര ബിരുദം നേടി. വിവിധ ഗവൺമെന്റ് കോളേജുകളിൽ മലയാളം പ്രൊഫസറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

സാഹിത്യ അക്കാദമി ജനറൽ കൗൺസിലിൽ 2002 മുതൽ 2007 വരെ അംഗമായിരുന്നു. 1976 മുതൽ 1981 വരെ കോഴിക്കോട് സർവകലാശാലാ സിണ്ടിക്കേറ്റ് മെമ്പർ ആയിരുന്നു. 1996ൽ ആറ്റൂർ രവിവർമ്മയുടെ കവിതകൾ എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top