യൂണിവേഴ്‌സിറ്റി കോളേജിൽ വീണ്ടും എസ്എഫ്‌ഐ അതിക്രമം; പൊലീസുകാരെ ഇറക്കി വിടാൻ ശ്രമം; ദൃശ്യങ്ങൾ ട്വന്റിഫോറിന്

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ വീണ്ടും എസ്എഫ്‌ഐ അതിക്രമം. പൊലീസുകാരെ ഇറക്കി വിടാൻ എസ്എഫ്‌ഐ പ്രവർത്തകർ ശ്രമിച്ചതാണ് വിവാദമായിരിക്കുന്നത്. പൊലീസുകാരുടെ ലാത്തി എസ്എഫ്‌ഐ നേതാക്കൾ വലിച്ചെറിഞ്ഞു. പുതിയതായി നിയമിച്ച അഡ്‌ഹോക് കമ്മിറ്റി അംഗങ്ങളാണ് പൊലീസിനെ എതിർത്തത്. ഇതിന്റെ ദൃശ്യങ്ങൾ ട്വന്റിഫോറിന് ലഭിച്ചു.

യൂണിവേഴ്‌സിറ്റി കോളേജിൽ സുരക്ഷയ്ക്ക് നിയോഗിച്ചിരുന്ന പൊലീസുകാർക്ക് നേരെയാണ് എസ്എഫ്‌ഐ നേതാക്കളുടെ അതിക്രമം. പൊലീസുകാരോട് ഗേറ്റിന് പുറത്തു പോകാൻ പറഞ്ഞ് എസ്എഫ്‌ഐ പ്രവർത്തകർ പ്രശ്‌നമുണ്ടാക്കുകയായിരുന്നു. പൊലീസിനെതിരെ വ്യാജ പരാതി നൽകാനും എസ്എഫ്‌ഐ പ്രവർത്തകർ ശ്രമിക്കുന്നതായും വിവരമുണ്ട്.

അതേസമയം, യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തിൽ പൊലീസിനെ പുറത്താക്കണമെന്ന എസ്എഫ്‌ഐയുടെ ആവശ്യം ന്യായമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. അധികമായാൽ അമൃതും വിഷമാണ്. പൊലീസുകാർ കോളേജിനകത്ത് കയറേണ്ട ആവശ്യമില്ല. കോളേജിലെ കാര്യങ്ങൾ നിലവിൽ സുഗമമായാണ് മുന്നോട്ട് പോകുന്നതെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top