തിരുവന്തപുരം യൂണിവേഴ്‌സിറ്റി കോളജ് മർദനം: ‘ഏട്ടപ്പൻ’ മഹേഷിന്റെ കൊലവിളി ദൃശ്യങ്ങൾ പുറത്ത്

ഇന്നലെ തിരുവന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ വച്ച് മർദനമേറ്റ നിതിൻ രാജിന്റെ ഹോസ്റ്റൽ മുറിയിൽ’ഏട്ടപ്പൻ’ മഹേഷ് കൊലവിളി നടത്തുന്ന ദൃശ്യങ്ങൾ പുറത്ത്. വീഡിയോ ട്വന്റിഫോറിന് ലഭിച്ചു. കെഎസ്‌യുവിന്റെ കൊടി പൊക്കിയാൽ നോക്കിനിൽക്കില്ലെന്നാണ് ഭീഷണി. കോളജ് ഹോസ്റ്റലിൽ വച്ചാണ് ഭീഷണി മുഴക്കൽ.
കെഎസ്‌യുപ്രവർത്തകൻ നിതിൻ രാജിനെ മർദിക്കുന്നതിന് മുമ്പാണ് ഈ കൊലവിളി. വർഷങ്ങളായി ഹോസ്റ്റലിലാണ് മഹേഷിന്റെ താമസം. കേട്ടാലറക്കുന്ന അസഭ്യ വർഷവുമുണ്ട് ഭീഷണിക്കൊപ്പം. വീഡിയോ പകർത്തിയിരിക്കുന്നത് മറ്റൊരു വിദ്യാർത്ഥിയാണ്.
Read Also: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിൽ കെഎസ്‌യു പ്രവർത്തകനെ എസ്എഫ്‌ഐക്കാർ മർദിച്ചതായി പരാതി
സിഗരറ്റ് വലിക്കാൻ തീപ്പെട്ടി കൊണ്ടുവരാൻ ആജ്ഞാപിക്കുന്നതും ദേഹോപദ്രവം എൽപ്പിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. നിതിന്റെ റൂമിലെ അന്തേവാസി സുദേവിനെയും മഹേഷ് വെറുതെ വിട്ടിരുന്നില്ല.
നേരത്തെ നടന്ന എസ്എഫ്ഐ കത്തിക്കുത്ത് കേസിലെ പ്രതികളെ നിയന്ത്രിക്കുന്നത് മഹേഷാണെന്ന ആരോപണം നേരത്തെയുണ്ടെങ്കിലും കോളജ് അധികൃതരുടെ ഭാഗത്ത് നിന്ന് പ്രതികരണമൊന്നുമില്ല.
കഴിഞ്ഞ ദിവസം അർധരാത്രിയാണ് യൂണിവേഴ്‌സിറ്റി ഹോസ്റ്റലിൽ വച്ച് കോളജിലെ രണ്ടാം വർഷ എംഎ വിദ്യാർത്ഥിയും കെഎസ്‌യു പ്രവർത്തകനുമായ നിതിൻ രാജിന് മർദനമേറ്റത്. യൂണിവേഴ്‌സിറ്റി ഹോസ്റ്റലിൽ താമസിച്ചതിലും കോളജിൽ കെഎസ്‌യു യൂണിറ്റ് രൂപീകരിച്ചതിലുമുളള പ്രതികാരമാണ് ആക്രമണകാരണമെന്ന് കെഎസ്‌യു ആരോപിച്ചു.
പരിക്കേറ്റ നിതിൻ രാജ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കോളജിലെ മുൻ എസ്എഫ്‌ഐ യൂണിറ്റ് ഭാരവാഹി മഹേഷിന്റെ നേതൃത്വത്തിലുളള സംഘമാണ് മർദിച്ചത്.
അതേസമയം, ആരോപണം എസ്എഫ്‌ഐ നിഷേധിച്ചു. മഹേഷിനെ നേരത്തെ തന്നെ സംഘടനയിൽ നിന്ന് പുറത്താക്കിയെന്നാണ് എസ്എഫ്‌ഐയുടെ വിശദീകരണം. തൊട്ടുപിന്നാലെ മര്‍ദനമേറ്റ മഹേഷ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.പരുക്കേറ്റ് മെഡിക്കല്‍കോളജില്‍ കഴിയുന്ന നിതിന്‍രാജിനെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ളവര്‍ സന്ദര്‍ശിച്ചിരുന്നു.
trivandrum university college, sfi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here