തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിൽ കെഎസ്‌യു പ്രവർത്തകനെ എസ്എഫ്‌ഐക്കാർ മർദിച്ചതായി പരാതി

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ കെഎസ്‌യു പ്രവർത്തകനെ എസ്എഫ്‌ഐക്കാർ മർദിച്ചതായി പരാതി. കഴിഞ്ഞദിവസം അർധരാത്രിയാണ് മർദനനേറ്റതെന്ന് കെഎസ്‌യു.

യൂണിവേഴ്‌സിറ്റി ഹോസ്റ്റലിൽ വച്ച് കോളജിലെ രണ്ടാം വർഷ എംഎ വിദ്യാർത്ഥിയും കെഎസ്‌യു പ്രവർത്തകനുമായ നിതിൻ രാജിനാണ് മർദനമേറ്റത്. യൂണിവേഴ്‌സിറ്റി ഹോസ്റ്റലിൽ താമസിച്ചതിലും കോളജിൽ കെഎസ്‌യു യൂണിറ്റ് രൂപീകരിച്ചതിലുമുളള പ്രതികാരമാണ് ആക്രമണകാരണമെന്ന് കെഎസ്‌യു ആരോപിച്ചു.

പരിക്കേറ്റ നിതിൻ രാജ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കോളജിലെ മുൻ എസ്എഫ്‌ഐ യൂണിറ്റ് ഭാരവാഹി മഹേഷിന്റെ നേതൃത്വത്തിലുളള സംഘമാണ് മർദിച്ചത്. അതേസമയം, ആരോപണം എസ്എഫ്‌ഐ നിഷേധിച്ചു. മഹേഷിനെ നേരത്തെ തന്നെ സംഘടനയിൽ നിന്ന് പുറത്താക്കിയെന്നാണ് എസ്എഫ്‌ഐയുടെ വിശദീകരണം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top