ടോക്കിയോ ഒളിമ്പിക്സ്; മെഡലുകൾ നിർമിച്ചത് മൊബൈൽ ഫോണുകൾ ഉൾപ്പെടെയുള്ള പഴയ ഗാഡ്ജറ്റുകളിൽ നിന്ന്

2020 ടോക്കിയോ ഒളിംപിക്സിലെ വിജയികൾക്ക് നൽകുന്ന സ്വർണ മെഡലുകൾ പൂർണമായും നിർമിച്ചത് പഴയ ഗാഡ്ജറ്റുകളിൽ നിന്നാണെന്നാണ് ജപ്പാൻ. കഴിഞ്ഞ ദിവസം മെഡലുകളുടെ മാതൃക അവതരിപ്പിച്ചിരുന്നു. ഇതിനോടനുബന്ധിച്ചാണ് റീസൈക്ലിംഗിൻ്റെ വലിയ ഉദാഹരണം ജപ്പാൻ വെളിപ്പെടുത്തിയത്. അടുത്ത വര്‍ഷം ജൂലൈ 24 മുതല്‍ ആഗസ്ത് ഒമ്പതുവരെയാണ് ടോക്കിയോ ഒളിമ്പിക്‌സ്.
സിപിയു, ജിപിയു, കംപ്യൂട്ടറുകൾ, സ്മാർട് ഫോണുകൾ, ടാബുകൾ എന്നിവയിൽ നിന്നാണ് മെഡലുകൾ നിർമിക്കാൻ വേണ്ട സ്വര്‍ണം കണ്ടെത്തിയത്. പരിശുദ്ധമായ വെള്ളിയില്‍ ആറു ഗ്രാം സ്വര്‍ണം പൂശിയാണ് സ്വര്‍ണമെഡല്‍ ഉണ്ടാക്കുന്നത്. വെള്ളി മെഡല്‍ പരിശുദ്ധമായ വെള്ളി ഉപയോഗിച്ചും നിർമിക്കും. ഗെയിംസിന്റെ അവസാനപാദ കൗണ്ട് ഡൗണ്‍ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് മെഡലുകളുടെ മാതൃകകള്‍ പുറത്തിറക്കിയത്.
നേരത്തെ തന്നെ മെഡൽ നിർമാണത്തിനായുള്ള മൊബൈൽ ശേഖരണം തുടങ്ങിയിരുന്നു. 62.1 ലക്ഷത്തോളം ഫോണുകളും മറ്റ് ഉപകരണങ്ങളുമാണ് ഈ ആവശ്യത്തിനായി ശേഖരിച്ചത്. 80,000 ടണ്ണോളം പഴയ ഗാഡ്ജറ്റുകളും ശേഖരിച്ചു. ഉപയോഗശൂന്യമായ മൊബൈൽ ഫോണിൽനിന്നു സ്വർണമുൾപ്പെടെയുള്ള ലോഹങ്ങൾ വേർതിരിച്ചെടുക്കാനാകും. മൊബൈൽ ഫോണുകൾ ശേഖരിക്കാൻ 2017 ഏപ്രിലിൽ തന്നെ ജപ്പാനിലെ ഓഫിസുകളിലും കടകളിലും കലക്‌ഷൻ സെന്ററുകളും തുറന്നിരുന്നു.
നാനൂറോളം പ്രൊഫഷണല്‍ ഡിസൈനര്‍മാരില്‍ നിന്നുള്ള മാതൃകകള്‍ സ്വീകരിച്ചാണ് ഒളിമ്പിക് മെഡലുകള്‍ക്ക് രൂപം നല്‍കിയത്. മെഡലുകള്‍ക്ക് 556നും 450 ഗ്രാമിനും ഇടയില്‍ തൂക്കമുണ്ടായിരിക്കും. ആതിഥേയത്വം വഹിച്ചിരുന്നു. 5000 വീതം സ്വർണം, വെള്ളി, മെഡലുകളാണ് നിർമിച്ചിരിക്കുന്നത്.
ഇത്തവണ കരാട്ടെ, സ്‌പോര്‍ട്‌സ് ക്ലൈംബിങ്, സ്‌കേറ്റ് ബോര്‍ഡിങ് തുടങ്ങിയവ ഒളിമ്പിക്‌സില്‍ അരങ്ങേറ്റം കുറിക്കും. ബേസ്ബോളും സോഫ്റ്റ് ബോളും തിരിച്ചെത്തും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here