പാർട്ടിക്കുള്ളിലെ വിവാദങ്ങളിൽ പ്രതികരിക്കാതെ മന്ത്രി വി എസ് സുനിൽ കുമാർ

സിപിഐക്കുള്ളിലെ വിവാദങ്ങളിൽ പ്രതികരിക്കാതെ മന്ത്രി വി എസ് സുനിൽ കുമാർ. പാർട്ടി കാര്യങ്ങൾ പാർട്ടി സെക്രട്ടറിയും സർക്കാരിന്റെ കാര്യങ്ങൾ മുഖ്യമന്ത്രിയും പറയുമെന്ന് സുനിൽ കുമാർ പറഞ്ഞു. ആലപ്പുഴയിൽ പോസ്റ്റർ ഒട്ടിച്ച കാര്യം അറിയില്ലെന്നും സുനിൽ കുമാർ വയനാട്ടിൽ പറഞ്ഞു.

സിപിഐ മാർച്ചിനിടെ നേതാക്കൾക്ക് മർദനമേറ്റ സംഭവത്തിൽ പൊലീസിനെ ന്യായീകരിച്ച് കാനം ഇന്നലെ രംഗത്തെത്തിയിരുന്നു. ജില്ലാ സെക്രട്ടറിയേയും എംഎൽഎയേയും എന്തിന് മർദിച്ചു എന്ന് എസ്‌ഐയോട് ചോദിക്കണം. സിപിഐ മാർച്ച് നടത്തിയതിനാണ് പൊലീസ് മർദിച്ചതെന്നു പറഞ്ഞ കാനം പൊലീസ് ആരേയും വീട്ടിൽ കയറി മർദിച്ചിട്ടില്ലെന്നും പറഞ്ഞിരുന്നു.

ഇതിന് പിന്നാലെ കാനത്തെ വിമർശിച്ച് ആലപ്പുഴയിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. സിപിഐ ജില്ലാ കമ്മറ്റി ഓഫീസിന്റെ മതിലിൽ ആണ് പോസ്റ്റർ പതിച്ചത്. ‘കാനത്തെ മാറ്റൂ, സിപിഐയെ രക്ഷിക്കൂ’ എന്നാണ് പോസ്റ്ററിൽ എഴുതിയത്. എൽദോ എബ്രഹാം എംഎൽഎയ്ക്ക് പിന്തുണയെന്നും പോസ്റ്ററിൽ എഴുതിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top