പാലക്കാട് ജപ്പാൻ ജ്വരമെന്ന് സംശയം; പ്രദേശത്ത് ജാഗ്രത നിർദേശം

പാലക്കാട് ആനക്കരയിൽ ജപ്പാൻ ജ്വരമെന്ന് സംശയം. 4 മാസം പ്രായമായ കുഞ്ഞിന്റെ സ്രവ പരിശോധന ഫലം പോസിറ്റീവാണ്. കുഞ്ഞിന്റ രക്തസാമ്പിൾ കൂടുതൽ പരിശോധനക്കായി ആലപ്പുഴ വൈറോളജി ഇൻസ്റ്റിട്യൂട്ടിലേക്ക് അയച്ചു.

കടുത്ത പനിയും ശ്വാസതടസവും അനുഭവപ്പെട്ട തി നെ തുടർന്നാണ് ആ നക്കര സ്വദേശിയായ 4 മാസം പ്രായമുള്ള പെൺകുഞ്ഞിനെ മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. പനി കുറയാതെ വന്നതോടെ സ്രവം ജപ്പാൻ ജ്വര പരിശോധനക്കായി ആലപ്പുഴ വൈറോളജി ഇൻസ്റ്റിട്യൂട്ടിലേക്ക് അയച്ചത് .ഇതിന്റെ പരിശോധന ഫലമാണ് പോസിറ്റീവായി കണ്ടത്.

ഇതോടെ ആനക്കര മേഖലയിൽ ആരോഗ്യ വകുപ്പ് ജാഗ്രത നിർദേശം നൽകി. എന്നാൽ കുഞ്ഞിന്റെ ഇപ്പോഴത്തെ ആരോഗ്യനിലയെ കുറിച്ച് പ്രതികരിക്കാൻ അധികൃതർ തയ്യാറായിട്ടില്ല. രണ്ട് ദിവസത്തിനകം രക്തതസാമ്പിൾ പരിശോധന ഫലം പുറത്തു വരും. കുഞ്ഞിനെ വിദഗ്ദ ഡോക്ടർമാരുടെ നേതൃത്വത്തിൽ നിരീക്ഷിച്ച് വരികയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top